ദുബായില്‍ നിര്‍ത്തിയിട്ട 11 കാറുകള്‍ക്ക് തീയിട്ടയാള്‍ പിടിയില്‍

നിര്ത്തിയിട്ടിരുന്ന കാറുകള്ക്ക് തീയിട്ടയാള് പിടിയില്. ഔട്ട്ലെറ്റ് മാളിനു പുറത്ത് നിര്ത്തിയിട്ടിരുന്ന 11 കാറുകള്ക്കാണ് ഇയാള് തീയിട്ടത്. മറ്റൊരു കാറിന്റെ ഡ്രൈവറായ ഏഷ്യന് വംശജനാണ് പിടിയിലായത്. ഇയാള് ഒരു കാറിന് തീയിടുകയും മറ്റു കാറുകളിലേക്ക് തീ പടരുകയുമായിരുന്നു.
 | 

ദുബായില്‍ നിര്‍ത്തിയിട്ട 11 കാറുകള്‍ക്ക് തീയിട്ടയാള്‍ പിടിയില്‍

അബുദാബി: ഷോപ്പിംഗ് മാളിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീയിട്ടയാള്‍ ദുബായില്‍ പിടിയില്‍. ഔട്ട്‌ലെറ്റ് മാളിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന 11 കാറുകള്‍ക്കാണ് ഇയാള്‍ തീയിട്ടത്. മറ്റൊരു കാറിന്റെ ഡ്രൈവറായ ഏഷ്യന്‍ വംശജനാണ് പിടിയിലായത്. ഇയാള്‍ ഒരു കാറിന് തീയിടുകയും മറ്റു കാറുകളിലേക്ക് തീ പടരുകയുമായിരുന്നു.

തീയിട്ട കാറിന്റെ ഡ്രൈവറുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് ഇയാളെ പ്രകോപിപ്പിച്ചത്. അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ തീയിട്ടയാളെ കണ്ടെത്തുകയായിരുന്നു. മാളിലേക്ക് ജീവനക്കാരെ എത്തിക്കുന്ന കാറാണ് ആദ്യം കത്തിയത്. കാറിന്റെ പരിസരത്ത് തീയുണ്ടാകാനുള്ള സാധ്യതകളൊന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ആരെങ്കിലും തീയിട്ടതാണെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതിയെ നാടകീയമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ കൈക്ക് പൊള്ളലേറ്റത് ഇയാളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.