ബര്‍ത്ത്‌ഡേ സര്പ്രൈസ് നല്‍കാന്‍ കാട്ടില്‍ നിന്ന് ചാടിവീണു; യുവാവിനെ ഭാര്യാപിതാവ് വെടിവെച്ചു കൊന്നു

ബര്ത്ത്ഡേ സര്പ്രൈസ് നല്കാന് ശ്രമിച്ച യുവാവ് ഭാര്യാപിതാവിന്റെ വെടിയേറ്റ് മരിച്ചു. ഫ്‌ളോറിഡയിലെ ഗള്‍ഫ് ഫ്രീസിലാണ് സംഭവമുണ്ടായത്. 61കാരനായ റിച്ചാര്‍ഡ് ഡെന്നീസിന് ബര്‍ത്ത്‌ഡേ സര്പ്രൈസ് നല്കാന് ശ്രമിച്ച ക്രിസ്റ്റഫര്‍ ബെര്‍ഗാന്‍ എന്ന 37കാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ പിന്‍വാതിലില്‍ എന്തോ ശബ്ദം കേട്ട് തോക്കുമായി ഡെന്നീസ് പുറത്തിറങ്ങി. അപ്പോള്‍ ക്രിസ്റ്റഫര്‍ സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചാടിവീഴുകയായിരുന്നു. ആരെന്ന് അറിയാതെ ഡെന്നീസ് വെടിയുതിര്‍ക്കുകയും ചെയ്തു.
ക്രിസ്റ്റഫറിന്റെ ഹൃദയത്തില്‍ തന്നെ വെടിയുണ്ട തറച്ചു. നോര്‍വേയില്‍ നിന്ന് 4500 മൈല്‍ പറന്നെത്തിയാണ് ക്രിസ്റ്റഫര്‍ സുഹൃത്തിനെപ്പോലെ അടുപ്പമുള്ള ഡെന്നീസിന് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് ഈ വിധത്തില്‍ ദുരന്തത്തില്‍ കലാശിച്ചു. സംഭവം നടന്ന ദിവസം രാത്രി 9.30ന് ഒരു ബന്ധു ഡെന്നീസിന്റെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ കലഹമുണ്ടാകുകയും ചെയ്തിരുന്നു. ഇയാളെ ഡെന്നീസ് ഓടിച്ചു വിടുകയായിരുന്നു.
11.30ന് വീടിന് പിന്നില്‍ ശബ്ദം കേട്ടപ്പോള്‍ ഇയാളായിരിക്കാം എന്ന ധാരണയിലാണ് ഡെന്നീസ് തോക്കുമെടുത്ത് ഇറങ്ങിയത്. ക്രിസ്റ്റഫര്‍ വരുമെന്ന ധാരണ പോലും ഡെന്നീസിന് ഉണ്ടായിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു.