കടലില്‍ കുളിക്കുന്നതിനിടെ സ്രാവ് യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു
ബ്രസീലിയ: കടലില്‍ കുളിക്കുന്നതിനിടെ യുവാവിന്റെ ജനനേന്ദ്രിയം സ്രാവ് കടിച്ചെടുത്തു. സ്രാവിന്റെ ആക്രമണത്തില് ഗുരുതര പരിക്കുകളേറ്റ യുവാവിനെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബ്രസിലിലെ റസീഫിലെ പിയാഡെ തീരത്താണ് സംഭവം. സഹോദരനും സുഹൃത്തുക്കള്ക്കും ഒപ്പം കുളിക്കുകയായിരുന്ന ജോസ് ഏണസ്റ്റര് ഡാ സില്വ എന്ന യുവാവിനെ ടൈഗര് ഷാര്ക്ക് വിഭാഗത്തില് പെട്ട സ്രാവ് ആക്രമിച്ചത്.
ലൈഫ് ഗാര്‍ഡ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നഷ്ടപ്പെട്ട ശരീരഭാഗം തിരികെ ലഭിച്ചെങ്കിലും യുവാവിന്റെ ജിവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ യുവാവിന് രണ്ട് തവണ ഹൃദാഘാതം സംഭവിച്ചിരിന്നു. ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ വീണ്ടും ഹൃദയാഘാതം സംഭവിച്ചതോടെയാണ് മരണപ്പെട്ടത്.
യുവാവ് ആക്രമണത്തിനിരയായ തീരത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന് പരിസരവാസികള്‍ പറയുന്നു. വൈകുന്നേരങ്ങളി സ്രാവുകള്‍ തീരത്ത് വരാറുണ്ട്. ഈ സമയം കടലില്‍ കുളിക്കുന്നത് നിര്‍ത്തിവെക്കുകയാണ് പതിവ്. കടലില്‍ നീന്തുന്നവരോട് തീരത്തേക്കു കയറി വരാന്‍ ലൈഫ് ഗാര്‍ഡുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.