ചൊവ്വയില്‍ ജലമുണ്ടോ? നിര്‍ണ്ണായക തെളിവു നല്‍കി മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍

ചൊവ്വയില് ജലത്തിന്റെ സാന്നിധ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി യൂറോപ്യന് സ്പേസ് ഏജന്സിയുടെ മാര്സ് എക്സ്പ്രസ് ഓര്ബിറ്റര് എടുത്ത ചിത്രം. മഞ്ഞു മൂടിക്കിടക്കുന്ന ഒരു വന് ഗര്ത്തത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഖരരൂപത്തില് വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ഈ ചിത്രം നല്കുന്ന സൂചന.
 | 
ചൊവ്വയില്‍ ജലമുണ്ടോ? നിര്‍ണ്ണായക തെളിവു നല്‍കി മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ എടുത്ത ചിത്രം. മഞ്ഞു മൂടിക്കിടക്കുന്ന ഒരു വന്‍ ഗര്‍ത്തത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ഖരരൂപത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ഈ ചിത്രം നല്‍കുന്ന സൂചന.

ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കൊറൊലോവ് ഗര്‍ത്തത്തിന്റെ ചിത്രമാണ് പര്യവേഷണ വാഹനം പകര്‍ത്തിയിരിക്കുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിനുമുകളില്‍ കിടക്കുന്ന തടാകം പോലെയാണ് ഇവിടം. 81.4 കിലോമീറ്റര്‍ വ്യാസത്തിലുള്ള ഈ ഗര്‍ത്തം പൂര്‍ണ്ണമായും മഞ്ഞുമൂടി കിടക്കുകയാണ്.

സോവിയറ്റ് റോക്കറ്റ് എഞ്ചിനീയര്‍ സെര്‍ജി കോറേലോവിന്റെ പേരാണ് ഈ ഗര്‍ത്തത്തിന് നല്‍കിയിരിക്കുന്നത്. ഗര്‍ത്തത്തിന് രണ്ടു കിലോമീറ്ററോളം ആഴം വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ രൂപപ്പെട്ടിരിക്കുന്ന മഞ്ഞ് പ്രതലത്തിന് 60 കിലോമീറ്റര്‍ വ്യാസവും 1.8 കിലോമീറ്റര്‍ കനവുമുണ്ടെന്നും 2,200 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞാണ് ഈ ഗര്‍ത്തത്തില്‍ ഉള്ളതെന്നു കരുതുന്നു.

ഈ മഞ്ഞിന് മുകളിലൂടെ വായു കടന്നുപോവുമ്പോള്‍ അതി ശൈത്യം കാരണം ആ വായു മഞ്ഞിന് മുകളില്‍ ഒരു കവചമായി മാറുന്നുവെന്നും ആ കവചം മഞ്ഞിനെ ചൂടുകാറ്റില്‍ നിന്നും സംരക്ഷിക്കുകയാണെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിയിലുള്ളതുപോലെ ഋതുക്കളുള്ള ചോവ്വയില്‍ എല്ലാ ഋതുക്കളിലും ഈ പ്രതിഭാസം നിലനില്‍ക്കുന്നതായും ഗവേഷകര്‍ പറയുന്നു. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ തന്നെയുള്ള ലൗത്ത് ഗര്‍ത്തവും ഇതിന് സമാനമാണെന്നാണ് കരുതുന്നത്.