ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹര് മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്ഹി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന് മൗലാന മസൂദ് അസ്ഹര് മരിച്ചതായി റിപ്പോര്ട്ട്. സിഎന്എന് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്യുന്നത്. സ്രോതസുകളെ ഉദ്ധരിച്ചു കൊണ്ടുള്ള വാര്ത്ത പാകിസ്ഥാന് സ്ഥിരീകരിച്ചിട്ടില്ല. വൃക്കകള് തകരാറിലായ മസൂദ് അസ്ഹര് പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില് ചികിത്സയിലാണെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.
അസ്ഹറിന് എഴുന്നേറ്റ് നടക്കാന് പോലും കഴിയാത്ത അവസ്ഥയാണെന്നും ദിവസവും ഡയാലിസിസിന് വിധേയനാക്കുന്നുണ്ടെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാണ്ഡഹാര് വിമാന റാഞ്ചല്‍ ഇന്ത്യന്‍ പിടിയിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഭീകരര്‍ നടത്തിയത്.
പിന്നീട് ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ച മസൂദ് അസ്ഹര്‍ ഇന്ത്യക്കെതിരെ നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെയെല്ലാം ആസൂത്രകനായിരുന്നു. ബിന്‍ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ് അസര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തീവ്രവാദം വളര്‍ത്താന്‍ നേരിട്ട് ഇറങ്ങിയിരുന്നു.
മുംബൈ ആക്രമണമുള്‍പ്പെടെ ആസൂത്രണം ചെയ്ത മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും വീറ്റോ അധികാരമുള്ള ചൈന ഇതിനെതിരെ നിലപാടെടുക്കുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ജെയ്‌ഷെ ഏറ്റെടുത്തിരുന്നു.