അവളെ വിവാഹം ചെയ്യരുത്; പ്രിന്‍സ് ഹാരിക്ക് മുന്നറിയിപ്പുമായി വധുവിന്റെ സഹോദരന്
ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദങ്ങള്‍ കൊഴുക്കുന്നു. പ്രിന്‍സ് ഹാരിയോട് വിവാഹത്തില്‍ നിന്നും പിന്മാറാന് ആവശ്യപ്പെട്ട് വധു മേഗന് മെര്‍ക്കലിന്റെ സഹോദരന്റെ കത്ത്. ഈ വിവാഹം നടന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവായിരിക്കുമെന്ന് വധുവിന്റെ സഹോദരന് തോമസ് മെര്‍ക്കല്‍ ഹാരിക്ക് അയച്ച തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടന്റെ കിരീടവാകാശിയുടെ വിവാഹം രാജകീയമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. മെയ് 19 നാണ് വിവാഹം. വിവാഹ ദിനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് മാത്രമായി മില്യണ്‍ കണക്കിന് പൗണ്ടാണ് രാജകുടുംബം ചെലവഴിക്കുന്നത്. ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞിട്ടുള്ള വിവാഹം മുടങ്ങാന്‍ തോമസിന്റെ കത്ത് കാരണമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒട്ടും താമസിച്ചിട്ടില്ല, മേഗനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതാവും നല്ലത്. മേഗനുമായുള്ള ഹാരിയുടെ വിവാഹം നടന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തലെ വിവാഹ ചരിത്രങ്ങളില്‍ ഏറ്റവും വലിയ പിഴവായിരിക്കും അത്. ഹോളിവുഡ് പ്രശസ്തി തലയ്ക്കുപിടിച്ച അഹങ്കാരിയാണ് മേഗനെന്നും തോമസ് പറയുന്നത്. നേരത്തെയും മേഗനെതിരെ വിമര്‍ശനവുമായി തോമസ് രംഗത്ത് വന്നിരുന്നു. വിവാഹത്തിന് തോമസിനെ ക്ഷണിക്കാന്‍ മേഗന് തയ്യാറാവാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.