മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കൊലപാതകം; മെക്‌സിക്കന്‍ പട്ടണത്തിലെ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്തു

മേയര് സ്ഥാനാര്ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ മെക്സിക്കയിലെ ഒകാമ്പോ നഗരത്തിലെ മുഴുവന് പോലീസുകാരെയും ഫെഡറല് ഏജന്സി അറസ്റ്റ് ചെയ്തു. മേയര് സ്ഥാനാര്ത്ഥിയും പ്രമുഖ ബിസിനസുകാരനുമായ ഫെര്ണാണ്ടോ ആഞ്ചലസ് സുവാരസിന്റെ കൊലപാതകം ആസൂത്രണം ചെയ്ത പോലീസ് മേധാവിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞതാണ് പോലീസുകാരെ അറസ്റ്റ് ചെയ്യാന് കാരണം.
 | 

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കൊലപാതകം; മെക്‌സിക്കന്‍ പട്ടണത്തിലെ മുഴുവന്‍ പോലീസുകാരെയും അറസ്റ്റ് ചെയ്തു

മെക്സിക്കോ സിറ്റി: മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ മെക്‌സിക്കയിലെ ഒകാമ്പോ നഗരത്തിലെ മുഴുവന്‍ പോലീസുകാരെയും ഫെഡറല്‍ ഏജന്‍സി അറസ്റ്റ് ചെയ്തു. മേയര്‍ സ്ഥാനാര്‍ത്ഥിയും പ്രമുഖ ബിസിനസുകാരനുമായ ഫെര്‍ണാണ്ടോ ആഞ്ചലസ് സുവാരസിന്റെ കൊലപാതകം ആസൂത്രണം ചെയ്ത പോലീസ് മേധാവിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞതാണ് പോലീസുകാരെ അറസ്റ്റ് ചെയ്യാന്‍ കാരണം.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് 60കാരനായ സുവാരസിനെ അജ്ഞാതന്‍ വെടിവെച്ചു കൊല്ലുന്നത്. അദ്ദേഹത്തിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഒകാമ്പോയിലെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടറി (പോലീസ് മേധാവി) യാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഫെഡറല്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ മേധാവിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ പോലീസ് മേധാവി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

മേധാവിയെ അറസ്റ്റ് ചെയ്യുന്നതിനായി ഫെഡറല്‍ ഏജന്റുമാര്‍ ഒകാമ്പോ സ്റ്റേഷനിലെത്തിയെങ്കിലും നടന്നില്ല. മേധാവിയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേഷനിലെ 27 പോലീസുകാരും രംഗത്ത് വന്നു. ഇത്രയധികം പോലീസുകാരെ നേരിടാനുള്ള ആള്‍ബലം ഇല്ലാതിരുന്ന ഫെഡറല്‍ ഏജന്റുമാര്‍ തിരികെ പോവുകയായിരുന്നു. പക്ഷേ പിന്നീട് വന്‍ സന്നാഹത്തോടെ തിരികെ വന്ന് 27 പോലീസുകാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. ഗുരുതരമായ കുറ്റമാണ് പോലീസുകാര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെക്‌സിക്കന്‍ സിറ്റി പരിധിക്കുള്ളില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടം നയിക്കുന്നവരില്‍ പ്രധാനിയാണ് കൊല്ലപ്പെട്ട സുവാരസ്. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇടതുപക്ഷ പാര്‍ട്ടി പി.ആര്‍.ഡിയുടെ ടിക്കറ്റില്‍ മത്സരിക്കാനായിരുന്നു സുവാരസിന്റെപദ്ധതി.