വിന്‍ഡോസ് 10ല്‍ സുരക്ഷാ വീഴ്ച്ച; ഉപഭോക്താക്കള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

അപകടകാരികളായ മാല്വെയര് ആക്രമണ സാധ്യതയുള്ളതിനാല് ഉപഭോക്താക്കള് ഉടന് സോഫ്റ്റ് വെയറുകള് അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പില് പറയുന്നു.
 | 
വിന്‍ഡോസ് 10ല്‍ സുരക്ഷാ വീഴ്ച്ച; ഉപഭോക്താക്കള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

കാലിഫോര്‍ണിയ: വിന്‍ഡോസ് 10 കമ്പ്യൂട്ടറുകളില്‍ ഗുരുതരമായി സുരക്ഷാ വീഴ്ച്ചയെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയപ്പ്. അപകടകാരികളായ മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ഉടന്‍ സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസ് 10 സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഒരു മില്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടത്തിലായിരിക്കുന്നത്. ബ്ലൂകീപ് റിമോട്ട് ഡെസ്‌ക്ടോപ്പ് പ്രോട്ടോക്കോള്‍ എന്ന പുതിയ റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ആണ് ഇതിനു കാരണം.

വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ വേമബിള്‍ (Wormable) ആണെന്നും സുരക്ഷാപ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വിന്‍ഡോസ് 10 ഉപയോക്താക്കള്‍ എത്രയും വേഗം കമ്പ്യൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നുമാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയത്. വിന്‍ഡോസ് എക്‌സ്പി മുതല്‍ സെര്‍വര്‍ 2008 R2 വരെയുള്ള പതിപ്പുകള്‍ ഇത് ബാധിക്കുന്നു. ഈ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ പാച്ച് ചെയ്തെന്ന് ഉറപ്പാക്കേണ്ടതാണ്.

ഇത് രണ്ടാം തവണയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. 2017ല്‍ നടന്ന വാണക്രൈ അറ്റാക്ക് പോലെ ലോകം മുഴുവന്‍ മാല്‍വെയര്‍ പരത്താന്‍ അറ്റാക്കര്‍മാര്‍ ഇതുപയേഗിക്കാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടാണ് മൈക്രോസോഫ്റ്റ് മെയ് 14ന് ക്രിട്ടിക്കല്‍ പാച്ച് അപ്‌ഡേറ്റ് കൊണ്ടുവന്നത്. സുരക്ഷാ വീഴ്ച ഒഴിവാക്കുന്നതിനായി മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.