സൗദിക്ക് നേരെ വീണ്ടും മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും മിസൈല്‍ ആക്രമണം. മിസൈലുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തുവെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച നടന്ന ഡ്രോണ്‍ ആക്രമണം സഖ്യസേന പ്രതിരോധിച്ചിരുന്നു. ഹുതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു.
സൗദിയിലെ നജ്റാന് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പിന്തുണയോടെ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ യെമനില്‍ അറബ് സഖ്യ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണത്തില്‍ 60ലേറെ പേര് കൊല്ലപ്പെട്ടിരുന്നു.
വര്‍ഷങ്ങളായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹുതി വിമതരുമായി യുദ്ധം ആരംഭിച്ചിട്ട്. ഒരു കാലത്ത് സമൃദ്ധിയുടെ നാടായിരുന്ന യെമന്‍ യുദ്ധക്കെടുതി കാരണം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സാധാരണക്കാര്‍ ഭക്ഷണം പോലുമില്ലാതെ നരകയാതന അനുഭവിക്കുകയാണെന്ന് നേരത്തെ യു.എന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വീഡന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.