കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; മോദിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ്

കാശ്മീരിലെ സംഭവ വികാസങ്ങള് അന്താരാഷ്ട്രതലത്തില് ചര്ച്ചയായവുന്നത് മോദി സര്ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്.
 | 
കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; മോദിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ്

ഹ്യൂസ്റ്റണ്‍: ജമ്മു കാശ്മീരിലെ മനുഷ്യവാകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. അമേരിക്കയില്‍ തൊഴിലെടുക്കുന്ന രണ്ട് കാശ്മീരി യുവാക്കളാണ് മോദിക്കെതിരെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 9ന് ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന് ശേഷം മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് കാശ്മീരില്‍ അരങ്ങേറുന്നതെന്ന് പരാതിയില്‍ പറയുന്നു. ഉറ്റവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല. അയല്‍ക്കാരെ ഉള്‍പ്പെടെ നിരവധി പേര്‍ എവിടെയാണെന്ന് പോലും അറിയില്ല. ലാത്തിചാര്‍ജുകളും നിരോധനാജ്ഞകളും ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണ്. പരാതിയില്‍ യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

കാശ്മീരിലെ സംഭവ വികാസങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായവുന്നത് മോദി സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്. അമേരിക്കയില്‍ ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന മോദിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുള്ളതായിട്ടാണ് സൂചന.