സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി; ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടമാകും

സ്വദേശിവല്ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഭക്ഷ്യവസ്തുക്കള് വില്ക്കുന്ന ചെറുകിട സ്ഥാപനങ്ങള് പൂര്ണമായും സ്വദേശിവല്ക്കരിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. ഈ മേഖലയില് ജോലിയെടുക്കുന്നത് ഒന്നരലക്ഷത്തിലധികം വിദേശികളാണ്. പതിനായിരത്തിലധികം ഇന്ത്യന് തൊഴിലാളികളും ഇതില് ഉള്പ്പെടും. സൗദി നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങള് പൂര്ണമായും സ്വദേശിവല്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ബഖാലകള് സ്വദേശിവല്ക്കരണം നടപ്പിലാക്കുന്നത്.
 | 
സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി; ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടമാകും

റിയാദ്: സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം. ഈ മേഖലയില്‍ ജോലിയെടുക്കുന്നത് ഒന്നരലക്ഷത്തിലധികം വിദേശികളാണ്. പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. സൗദി നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ബഖാലകള്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.

ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുക വഴി മുപ്പത്തയ്യായിരത്തോളം സ്വദേശികള്‍ക്ക് ഉടന്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. മാജിദ് അല്‍ഖുസൈബി പറഞ്ഞു.

എന്നാല്‍ സ്വദേശിവല്‍ക്കരണം പ്രതികൂലമായി ബാധിക്കുക ഫ്രീ വിസയിലെത്തി രാജ്യത്ത് ജോലി ചെയ്യുന്നവരെയാവും. പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും. ബഖാലകള്‍ നടത്തുന്ന വിദേശികള്‍ക്കും നിയമം ഊരാക്കുടുക്കാവും. സ്വദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ കൂടുതല്‍ വേതനം നല്‍കേണ്ടി വരും. ഇത് വ്യാപാരത്തെ ബാധിക്കും.