കാമുകനെ കൊലപ്പെടുത്തി ബിരിയാണിയാക്കിയ സംഭവം; കാമുകിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് ഇതാണ്!

ലോകത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദുബായ് പോലീസ്. വിവാഹ വാഗ്ദാനം നല്കി ചതിക്കാനൊരുങ്ങിയതാണ് കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പിയ ക്രൂരതയ്ക്ക് പിന്നിലെന്ന് മൊറോക്കന് യുവതി സമ്മതിച്ചതായി ദുബായ് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല് അന്വേഷണത്തിന്റെ കൂടുതല് വിവരങ്ങള് വെളിപ്പെടുത്താന് പോലീസ് തയ്യാറായില്ല. കൃത്യം നടത്തി മാസങ്ങള്ക്ക് ശേഷമാണ് കൊടുംക്രൂരത ലോകമറിയുന്നത്. അതുകൊണ്ട് കൂടുതല് ശാസ്ത്രീയമായ തെളിവുകള് ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
 | 
കാമുകനെ കൊലപ്പെടുത്തി ബിരിയാണിയാക്കിയ സംഭവം; കാമുകിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് ഇതാണ്!

ദുബായ്: ലോകത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദുബായ് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി ചതിക്കാനൊരുങ്ങിയതാണ് കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പിയ ക്രൂരതയ്ക്ക് പിന്നിലെന്ന് മൊറോക്കന്‍ യുവതി സമ്മതിച്ചതായി ദുബായ് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. കൃത്യം നടത്തി മാസങ്ങള്‍ക്ക് ശേഷമാണ് കൊടുംക്രൂരത ലോകമറിയുന്നത്. അതുകൊണ്ട് കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഏഴു വര്‍ഷമായി മൊറോക്കന്‍ യുവാവുമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇരുവരും ദുബായിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ചില കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് യുവാവ് വേറെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് പ്രതിയെ പ്രകോപിതയാക്കിയത്.

കാമുകനെ താമസസ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. ഇത് ബിരിയാണിയാക്കിയശേഷം വീടിനു സമീപം ജോലി ചെയ്യുന്നവര്‍ക്ക് വിളമ്പി. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളവ സമീപത്തെ നായ്ക്കള്‍ക്ക് നല്‍കി.

യുവാവിനെ അന്വേഷിച്ച് സഹോദരനെത്തിയതോടെയാണ് യുവതി കുടുങ്ങിയത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരന്റെ നിര്‍ദേശമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു പല്ല് കണ്ടെത്തി. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.