മ്യാന്‍മറില്‍ അണക്കെട്ട് കവിഞ്ഞൊഴുകി; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

മ്യാന്മറില് വെള്ളപ്പൊക്കത്തില് നൂറോളം ഗ്രാമങ്ങള് വെള്ളത്തിനടിയിലായി. ആറ് പേര് മരിച്ചതായിട്ടാണ് റിപ്പോര്ട്ട്. ഒരാളെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന ശക്തമായ മഴ കാരണം ബാഗോ പ്രവിശ്യയിലെ സ്വര് ഷൗങ് അണക്കെട്ട് കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. അമ്പതിനായിരം പേര് വീടുകള് വിട്ട് ക്യാംപുകളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്.
 | 

മ്യാന്‍മറില്‍ അണക്കെട്ട് കവിഞ്ഞൊഴുകി; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

നയ്പിറ്റോ: മ്യാന്‍മറില്‍ വെള്ളപ്പൊക്കത്തില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ആറ് പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഒരാളെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന ശക്തമായ മഴ കാരണം ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ട് കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. അമ്പതിനായിരം പേര്‍ വീടുകള്‍ വിട്ട് ക്യാംപുകളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്.

സമീപകാലത്ത് മ്യാന്‍മറില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ശക്തമായ മഴയാണിത്. സ്വര്‍ ഷൗങ് അണക്കെട്ട് തിങ്കളാഴ്ച മുതല്‍ സംഭരണശേഷി കവിഞ്ഞ് ഒഴുകാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ സ്പില്‍വേ തകര്‍ന്ന് ഒഴുകിയെത്തിയ വെള്ളത്തില്‍ പാടങ്ങളും വീടുകളും മുങ്ങുകയായിരുന്നു.

രാജ്യത്തെ പ്രധാന ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. പ്രധാനപ്പെട്ട നഗരമായ യാംഗൂണിനെയും മാണ്ഡലേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നിരിക്കുകയാണ്. മ്യാന്‍മറില്‍ ആകെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായിട്ടാണ് പ്രഥമിക കണക്കുകള്‍.