റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറില്‍ പ്രതിഷേധം

ജയിലില് കഴിയുന്ന റോയിട്ടേഴ്സ് പത്രപ്രവര്ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറില് പ്രതിഷേധം ശക്തമാകുന്നു. യങ്കൂണില് ഇന്നലെ നടന്ന പ്രതിഷേധ സംഗമത്തില് നൂറ് കണക്കിന് പത്രപ്രവര്ത്തകരാണ് അണിനിരന്നത്. നേരത്തെ ആങ് സാന് സൂ കി പത്രപവ്രര്ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. നേരത്തെ യു.എന് ഉള്പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ എതിര്ത്താണ് പത്രപ്രവര്ത്തകരെ മ്യാന്മര് ശിക്ഷിച്ചത്.
 | 

റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറില്‍ പ്രതിഷേധം

യങ്കൂണ്‍: ജയിലില്‍ കഴിയുന്ന റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറില്‍ പ്രതിഷേധം ശക്തമാകുന്നു. യങ്കൂണില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഗമത്തില്‍ നൂറ് കണക്കിന് പത്രപ്രവര്‍ത്തകരാണ് അണിനിരന്നത്. നേരത്തെ ആങ് സാന്‍ സൂ കി പത്രപവ്രര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. നേരത്തെ യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ എതിര്‍ത്താണ് പത്രപ്രവര്‍ത്തകരെ മ്യാന്‍മര്‍ ശിക്ഷിച്ചത്.

റാഖിനില്‍ പട്ടാളവും പോലീസും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ വംശജരെ വധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിലാണ് ജേണലിസ്റ്റുകള്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഒഫീഷ്യല്‍ സീക്രട്ട് നിയമം ലംഘിച്ചതായി ആരോപിച്ചാണ് യാങ്കൂണ്‍ കോടതി ഇവരെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. മ്യാന്‍മര്‍ പട്ടാളവും പോലീസും ചേര്‍ന്ന് നടത്തുന്ന റോഹിംഗ്യന്‍ കൂട്ടക്കൊലകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 2017 ഡിംസബറിലാണ് വാ ലോണ്‍ (32), ക്യോ സോവോ (28) എന്നിവര്‍ അറസ്റ്റിലാകുന്നത്.

രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപിച്ചായിരുന്നു അറസ്റ്റ്. ഇരുവരും കുറ്റക്കാരാണെന്ന് പിന്നീട് കോടതി കണ്ടെത്തുകയായിരുന്നു. തനിക്ക് ഭയമില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നതായും വിധി വന്ന ശേഷം വാ ലോണ്‍ പ്രതികരിച്ചു.