ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം; ഇന്ത്യക്കെതിരെ നാസ

ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല് പരീക്ഷണം, മിഷന് ശക്തിക്കെതിരെ നാസ. പരീക്ഷണം ഭയാനകമാണെന്ന് നാസ തലവന് ജിം ബ്രൈഡന്സ്റ്റൈന് പറഞ്ഞു. മിഷന് ശക്തി പ്രഖ്യാപനത്തിനു ശേഷം നാസ ജീവനക്കാരെ അഭിസംബേധന ചെയ്തുകൊണ്ടാണ് ബ്രൈഡന്സ്റ്റൈന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്. ലോ ഓര്ബിറ്റിലുള്ള ഉപഗ്രഹങ്ങള്ക്കോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനോ എന്തെങ്കിലും കേടുപാടുകള് സംഭവിച്ചാല് ഇന്ത്യ മാത്രമായിരിക്കും അതിന് ഉത്തരവാദിയെന്ന് യൂറോപ്യന് സ്പേസ് ഏജന്സി ശാസ്ത്രജ്ഞന് മാത്തിയാസ് മോറെറും പറഞ്ഞു.
 | 
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം; ഇന്ത്യക്കെതിരെ നാസ

വാഷിംഗ്ടണ്‍: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം, മിഷന്‍ ശക്തിക്കെതിരെ നാസ. പരീക്ഷണം ഭയാനകമാണെന്ന് നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. മിഷന്‍ ശക്തി പ്രഖ്യാപനത്തിനു ശേഷം നാസ ജീവനക്കാരെ അഭിസംബേധന ചെയ്തുകൊണ്ടാണ് ബ്രൈഡന്‍സ്‌റ്റൈന്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്. ലോ ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങള്‍ക്കോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനോ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്ത്യ മാത്രമായിരിക്കും അതിന് ഉത്തരവാദിയെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ശാസ്ത്രജ്ഞന്‍ മാത്തിയാസ് മോറെറും പറഞ്ഞു.

പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉപഗ്രഹമാണ് ഇന്ത്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. ഇത് 400 കഷണങ്ങളായി ചിതറിത്തെറിച്ചു. ഈ കഷണങ്ങള്‍ ലോ ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഭാവിയില്‍ ബഹിരാകാശത്തെത്തുന്ന യാത്രികര്‍ക്കും ഈ അവശിഷ്ടങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും നാസ തലവന്‍ പറഞ്ഞു.

അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇവയില്‍ 10 സെന്റീമീറ്ററിനു മുകളില്‍ വലിപ്പമുള്ള ഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഭ്രമണപഥത്തില്‍ ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനു താഴയായി നിലകൊണ്ടിരുന്ന ഉപഗ്രഹമാണ് ഇന്ത്യ തകര്‍ത്തത്. അവശിഷ്ടങ്ങളില്‍ 24 ഭാഗങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ മുകളിലുള്ള ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്. ഇവ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദിത്തമുള്ള ഒരു രാജ്യവും ബഹിരാകാശ മാലിന്യം സൃഷ്ടിക്കുന്ന ഇത്തരമൊരു പരീക്ഷണത്തിന് മുതിരില്ലെന്നായിരുന്നു യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നേരത്തേ പ്രതികരിച്ചത്. തകര്‍ന്ന ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കാലങ്ങളോളം ബഹിരാകാശത്ത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.