ന്യൂസിലാന്‍ഡ് അഗ്നിപര്‍വത സ്‌ഫോടനം; വീഡിയോ കാണാം

ന്യൂസിലാന്ഡിലെ വൈറ്റ് ഐലന്ഡ് അഗ്നിപര്വത സ്ഫോടനത്തിന്റെ ദൃശ്യങ്ങള് പുറത്ത്.
 | 
ന്യൂസിലാന്‍ഡ് അഗ്നിപര്‍വത സ്‌ഫോടനം; വീഡിയോ കാണാം

ന്യൂസിലാന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന സഞ്ചാരികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അഗ്നിപര്‍വത മുഖത്തിനടുത്ത് നിരവധിയാളുകള്‍ ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 5 പേരുടെ മരണം സ്ഥിരീകരിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചുവെന്നാണ് കരുതുന്നത്.

നിരവധിയാളുകളാണ് സ്‌ഫോടന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവയില്‍ സ്‌ഫോടനത്തിന് തൊട്ടു പിന്നാലെ സമീപത്തുണ്ടായിരുന്ന ബോട്ടില്‍ നിന്ന് പകര്‍ത്തിയ ദൃശ്യവും ഉണ്ട്. പുറത്തെ ഡെക്കില്‍ ഇരിക്കുന്ന സഞ്ചാരികളോട് ബോട്ടിനുള്ളിലേക്ക് പോകാന്‍ ഒരാള്‍ വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ കാണാം

White Island Volcano Eruption – December 9th, 2019

New Zealand's White Island/Whakaari Volcano erupts on Monday. Up to 100 tourists were believed to be on the island at the time of the blast. That figure was later revised to 50, but the preliminary death toll of five was set to rise. There are tens of injured and missing people.Note the destroyed helicopter at 0:05.Video courtesy of Michael Schade, who left the volcano with his family just 20 minutes before the eruption.

Posted by The Next California Earthquake on Sunday, December 8, 2019