കോംഗോയിൽ പത്തൊമ്പതു പേരെ വിമതർ കൊലപ്പെടുത്തി.
Aug 29, 2021, 13:01 IST
|
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിയെ കിഴക്കൻ മേഖലയിൽ 19 പേരെ ഉഗാണ്ടൻ വിമതർ കൊലപ്പെടുത്തി. ഇവരെ
കത്തിക്കുകയും വെട്ടിക്കൊല്ലുകയുമാണ് ചെയ്തിരിക്കുന്നതെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
നോർത്ത് കിവുവിലെ, ബെനി എന്ന പ്രദേശത്തെ കസാൻസി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന് ശേഷം കാണാതായവരെ തേടി അടുത്തുള്ള വനത്തിലേക്ക് പോയ റെഡ് ക്രോസ് സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഐസ്ഐസ് സഹയാത്രികരായ അലൈഡ് ഡെമോക്രാറ്റിക്ക് ഫോഴ്സിന്റെ ശക്തി കേന്ദ്രമാണ് ഈ മേഖല.
പത്തൊമ്പത് പേരെയും വെട്ടി കൊലപ്പെടുത്തുകയും ആ പ്രദേശത്തെ വീടുകൾ തീവെക്കുകയും ചെയ്തു.