കിം ജോങ് ഉന്നിന് കാലാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്! ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം പറയുന്നത് ഇങ്ങനെ

ഉത്തര കൊറിയന് ഭരണാധികാരിയായ കിം ജോങ് ഉന്നിനെക്കുറിച്ച് പുറത്തു വരുന്ന കഥകള് ക്രൂരനായ ഭരണാധികാരി എന്ന പേരിലാണ്. പക്ഷേ ഉത്തര കൊറിയന് മാധ്യമങ്ങള്ക്ക് കിം ഒരു അമാനുഷനാണ്. സര്ക്കാര് നിയന്ത്രണത്തിലുള്ള കൊറിയന് സെന്ട്രല് ന്യൂസ് ഏജന്സി പറയുന്നത് കിമ്മിന് കാലാവസ്ഥയെപ്പോലും നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ്.
 | 

കിം ജോങ് ഉന്നിന് കാലാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്! ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം പറയുന്നത് ഇങ്ങനെ

പ്യോംഗ്യാംങ്: ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിനെക്കുറിച്ച് പുറത്തു വരുന്ന കഥകള്‍ ക്രൂരനായ ഭരണാധികാരി എന്ന പേരിലാണ്. പക്ഷേ ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ക്ക് കിം ഒരു അമാനുഷനാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നത് കിമ്മിന് കാലാവസ്ഥയെപ്പോലും നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ്.

9000 അടി ഉയരമുള്ള പീക്തു അഗ്നിപര്‍വതത്തില്‍ കിം എത്തിയപ്പോള്‍ ഡിസംബറിലെ മഞ്ഞ് പുതച്ചു കിടന്നിരുന്ന പ്രദേശത്തെ കാലാവസ്ഥ മാറിയെന്നാണ് ന്യൂസ് ഏജന്‍സി പറയുന്നത്. അഗ്നിപര്‍വതത്തില്‍ നല്ല കാലാവസ്ഥയുണ്ടാകാന്‍ കാരണം കിമ്മിന്റെ സാന്നിധ്യമാണത്രേ.

ഇതൊക്കെ ചെറുതാണെന്നാണ് ഉത്തര കൊറിയയില്‍ കിമ്മിനെക്കുറിച്ച് നേരത്തേ വന്നിട്ടുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. കിം ജനിച്ചപ്പോള്‍ ഇരട്ട മഴവില്ലുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് പിതാവ് കിം ജോങ് ഉല്‍ അവകാശപ്പെട്ടിരുന്നു. അതിലും മേലെയാണ് മറ്റു വാര്‍ത്തകള്‍. മൂന്നാം വയസില്‍ കിം ഡ്രൈവ് ചെയ്യുമായിരുന്നെന്നും 9-ാം വയസില്‍ സെയിലിംഗ് പോലും നടത്തുമായിരുന്നേ്രത!