ആഗോള വിപണയില്‍ എണ്ണവില ഇടിയുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായേക്കും

ആഗോള വിപണിയില് എണ്ണവില ഇടിയുന്നു. സമീപകാലത്തെ ഏറ്റവും വലിയ തകര്ച്ചയിലേക്കാണ് എണ്ണവില നീങ്ങിക്കൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യം ഗള്ഫ് രാജ്യങ്ങളില് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്ട്ടുകള്. ഒക്ടോബര് ആദ്യവാരത്തില് ബാരലിന് 83 ഡോളറായിരുന്നു വില. എന്നാല് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്ട്ടുകള് പ്രകാരം ഇത് വെറും 49.66 ഡോളറായി ഇടിഞ്ഞു. തകര്ച്ച തുടര്ന്നാല് പ്രതിസന്ധി രൂക്ഷമാകും.
 | 
ആഗോള വിപണയില്‍ എണ്ണവില ഇടിയുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായേക്കും

ദോഹ: ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്നു. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് എണ്ണവില നീങ്ങിക്കൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആദ്യവാരത്തില്‍ ബാരലിന് 83 ഡോളറായിരുന്നു വില. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് വെറും 49.66 ഡോളറായി ഇടിഞ്ഞു. തകര്‍ച്ച തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകും.

ഉദ്പാദക രാഷ്ട്രങ്ങളുടെ വിതരണ നിയന്ത്രണ തീരുമാനത്തിന് വിരുദ്ധമായി റഷ്യയും സൗദി അറേബ്യയും നടത്തിയ നീക്കങ്ങളാണ് ഇതിന് കാരണമായത്. അമേരിക്കയുടെ അഭ്യര്‍ത്ഥന മാനിച്ച് സൗദി എണ്ണ വിതരണം കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. റഷ്യയും വിതരണം വര്‍ദ്ധിപ്പിച്ചതോടെ വിപണിയിലെ വിലയിടിഞ്ഞു. ഒപെക് രാജ്യങ്ങളുമായി റഷ്യ ഇനി സഹകരിക്കുമോയെന്ന കാര്യം സംശയമാണ്. വരാനിരിക്കുന്ന പോകുന്ന ഒപെക് ഉച്ചകോടിയില്‍ ഇത് വലിയ ചര്‍ച്ചയാകും.

റഷ്യ, സൗദി എന്നീ രാജ്യങ്ങള്‍ നടത്തിയ നീക്കങ്ങള്‍ യു.എ.ഇ, ഖത്തര്‍ എന്നിവര്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് സൂചന. നേരത്തെ ഇറാനെതിരെ അമേരിക്ക തുടരുന്ന ഉപരോധ നടപടികള്‍ എണ്ണവില വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സൗദി വിതരണം ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ പ്രതികൂലമായി. ഖത്തറില്‍ ഡിസംബര്‍ മാസം ഇന്ധന വിലയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 25 ദിര്‍ഹവും ഡീസലിന് 5 ദിര്‍ഹവുമാണ് കുറഞ്ഞിരിക്കുന്നത്.