ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു

ആഗോള വിപണിയില് എണ്ണ വില കുത്തനെ ഉയരുന്നു. സൗദി അറേബ്യ ഉള്പ്പെടെയുള്ള പ്രധാന എണ്ണ ഉത്പാദകര് വിതരണം കുത്തനെ കുറച്ചതാണ് ആഗോള വിപണിയില് എണ്ണവില ഉയരാന് കാരണം. 10.2 മില്യണ് ബാരലായിരുന്നു ജനുവരിയില് സൗദിയുടെ പ്രതിദിന വിതരണം. ഇതിപ്പോള് 10.1 മില്യണായി കുറഞ്ഞു. ഒപെകില് വെട്ടിച്ചുരുക്കാന് തീരുമാനിച്ചതിനും താഴെയാണിത്.
 | 
ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു

റിയാദ്: ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉത്പാദകര്‍ വിതരണം കുത്തനെ കുറച്ചതാണ് ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണം. 10.2 മില്യണ്‍ ബാരലായിരുന്നു ജനുവരിയില്‍ സൗദിയുടെ പ്രതിദിന വിതരണം. ഇതിപ്പോള്‍ 10.1 മില്യണായി കുറഞ്ഞു. ഒപെകില്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിനും താഴെയാണിത്.

സൗദി അറേബ്യ, ഇറാന്‍, കാനഡ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നാണ് എണ്ണ വിതരണം കുത്തനെ കുറഞ്ഞത്. എണ്ണ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വിലയിടിവിന് തടയിടാന്‍ ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ നേരത്തെ തീരുമാനിച്ചതിലും കുറവ് വിതരണം നടത്താന്‍ സൗദിയുള്‍പ്പെടെ തീരുമാനമെടുത്തതോടെ വിലസൂചിക ഉയര്‍ന്നു.

നിലവിലുണ്ടായിരിക്കുന്ന വിലക്കയറ്റം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ പുതിയ സാഹചര്യം മുതലെടുക്കാനാവും എണ്ണയുത്പാദക രാജ്യങ്ങള്‍ ശ്രമിക്കുക. വെനസ്വേലയുടെ ദേശീയ എണ്ണക്കമ്പനിക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതും ഇറാനെതിരെ തുടരുന്ന ഉപരോധവും എണ്ണവില ഇനിയും വര്‍ധിക്കാന്‍ കാരണമായേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.