ഒമര്‍ അല്‍-ബഷീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി; സുഡാനില്‍ പട്ടാള അട്ടിമറി

ഖാര്‍ത്തൂം: 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ നിന്നും സുഡാന് മോചനം. ഒമര്‍ അല്‍-ബഷീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതായി സൈനിക മേധാവി അറിയിച്ചു. സമീപകാലത്ത് ഒമര്‍ അല്‍ ബഷീറിനെതിരെ സുഡാനില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായതോടെയാണ് പ്രസിഡന്റിനെ സ്ഥാന ഭ്രഷ്ടനാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. രാജ്യത്ത് 3 മാസത്തെ അടിന്താരാവസ്ഥ പ്രഖ്യാപിച്ചതായി സൈനിക മേധാവി അവദ് ഇബ്ന് ഔഫ് അറിയിച്ചു.
സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരികെയെത്തുന്നത് വരെ രാജ്യം അതീവ ജാഗ്രതയിലായിരിക്കും അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. വ്യോമപാതയും താല്‍ക്കാലികമായി അടച്ചിട്ടുണ്ടെന്നും അവദ് ഇബ്ന് ഔഫ് അറിയിച്ചു. സുഡാനിലെ എല്ലാ വിമാനത്താവളങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍്ത്തിവെച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സംഘ് ചേരുന്നതും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. പൊതുതെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സുഡാന്റെ ഭരണഘടന ഇന്ന് മുതല്‍ നിലവിലുണ്ടാകില്ലെന്നും സൈനിക മേധാവി അറിയിച്ചിട്ടുണ്ട്.
30 വര്‍ഷത്തെ ഒമറിന്റെ ഏകാധിപത്യ ഭരണം സുഡാനില്‍ വലിയ പ്രക്ഷോപങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രസിഡന്റ് സ്വീകരിക്കുന്ന സമീപനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു. അടുത്തിടെ സുഡാനിലെ സമരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമരങ്ങളോട് ഒമര്‍ കടുത്ത രീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്. സമരം ചെയ്യുന്നവരെ ലാത്തിചാര്‍ജ് ചെയ്തും അറസ്റ്റ് ചെയ്തും ഒമര്‍ തിരിച്ചടിച്ചു. എന്നാല്‍ അവസാനം കാര്യങ്ങള്‍ അധികാരത്തില്‍ നിന്ന്് പുറത്താക്കും വരെ എത്തുകയായിരുന്നു.