ഇന്ധന ഉത്പാദനത്തില്‍ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണ; വില വര്‍ദ്ധിക്കും

ആഗോള ഇന്ധന ഉത്പാദനത്തില് കുറവ് വരുത്താന് എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു. പ്രതിദിനം 12 ലക്ഷം ബാരല് കുറവ് വരുത്താനാണ് തീരുമാനം. നേരത്തെ അന്താരാഷ്ട്ര വിപണിയില് എണ്ണവില ഇടിയുന്നത് ജി.സി.സി രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. പിന്നാലെയാണ് പുതിയ നീക്കം. ഒപെക് യോഗം ഇന്നവസാനിക്കും.
 | 
ഇന്ധന ഉത്പാദനത്തില്‍ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണ; വില വര്‍ദ്ധിക്കും

വിയന്ന: ആഗോള ഇന്ധന ഉത്പാദനത്തില്‍ കുറവ് വരുത്താന്‍ എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു. പ്രതിദിനം 12 ലക്ഷം ബാരല്‍ കുറവ് വരുത്താനാണ് തീരുമാനം. നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിയുന്നത് ജി.സി.സി രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. പിന്നാലെയാണ് പുതിയ നീക്കം. ഒപെക് യോഗം ഇന്നവസാനിക്കും.

ആദ്യ ദിവസം ചേര്‍ന്ന യോഗത്തില്‍ ഉത്പാദനത്തില്‍ 10 ലക്ഷം ബാരലിന്റെ കുറവ് വരുത്താനായിരുന്നു ധാരണയായത്. എന്നാല്‍ ആഗോളതലത്തില്‍ എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റു രാജ്യങ്ങളുമായി ഒപെക് ധാരണയിലെത്തിയതോടെ ഇത് 12 ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. അതേസമയം ഇറാന്‍ എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തില്ല. അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഉത്പാദനം കുറയ്‌ക്കേണ്ടതില്ലെന്ന് ഇറാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ടു ലക്ഷം ബാരല്‍ ഒപെക് രാജ്യങ്ങളും റഷ്യയുള്‍പ്പെടെയുള്ളവര്‍ 4 ലക്ഷം ബാരലും കുറയ്ക്കും. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാന്‍ രണ്ടാമതാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റം ഇന്ത്യന്‍ വിപണിയെ തല്‍ക്കാലം ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.