ഒസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ അല്‍ഖ്വയ്ത

ഒസാമ ബിന് ലാദന്റെ മരണത്തിന് ശേഷമാണ് ഹംസ ബിന് ലാദന് അല്ഖ്വയ്തയുടെ തലവനായി ചുമതലയേല്ക്കുന്നത്.
 | 
ഒസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ അല്‍ഖ്വയ്ത

വാഷിങ്ടണ്‍: തീവ്രവാദി സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അല്‍ഖ്വയ്തയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഒസാമ ബിന്‍ ലാദന്റെ മരണത്തിന് ശേഷമാണ് ഹംസ ബിന്‍ ലാദന്‍ അല്‍ഖ്വയ്തയുടെ തലവനായി ചുമതലയേല്‍ക്കുന്നത്.

2011ല്‍ ലാദനെ കണ്ടെത്താന്‍ അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഹംസ ബിന്‍ ലാദന്‍ രക്ഷപ്പെടുന്നത്. ലാദന്റെ മറ്റൊരു മകനായ ഖാലിദ് ബിന്‍ ലാദന്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ലാദന് ശേഷം അമേരിക്ക ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയ ഭീകരനാണ് ഹംസ. ഹംസയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറാണ് യു.എസ്. പ്രഖ്യാപിച്ചിരുന്നത്.

ഹംസ ബിന്‍ ലാദന്‍ പാകിസ്ഥാനിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഹംസയെ കണ്ടെത്താന്‍ അമേരിക്ക ഈയിടെ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. അതേസമയം ഹംസയുടെ മരണം അല്‍ഖ്വയ്ത സ്ഥിരീകരിക്കാത്തതിനാല്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.