പാബ്ലോ എസ്‌കോബാറിന്റെ വീട് കൊളംബിയന്‍ സര്‍ക്കാര്‍ തകര്‍ത്തു; വീഡിയോ

മയക്കുമരുന്ന് വ്യാപാരിയായിരുന്ന പാബ്ലോ എസ്കോബാറിന്റെ വീട് കൊളംബിയന് സര്ക്കാര് തകര്ത്തു. എസ്കോബാറിന്റെ സ്മാരക സൂചകമായി വീട് മാറുന്നതായി വിമര്ശനം ഉയര്ന്നതോടെയാണ് തകര്ക്കാന് സര്ക്കാര് തീരുമാനിച്ചത്. വര്ഷത്തില് പതിനായിരങ്ങളാണ് എസ്കോബാറിന്റെ 8 നില മൊണോക്കോ അപ്പാര്ട്ട്മെന്റ് സന്ദര്ശിക്കാനെത്തിയിരുന്നത്. ഇത് സര്ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 1980കളില് എസ്കോബാര് മയക്കുമരുന്ന് വില്പ്പന നിയന്ത്രിച്ചിരുന്നത് ഈ അപ്പാര്ട്ട്മെന്റിലിരുന്നാണ്.
 | 
പാബ്ലോ എസ്‌കോബാറിന്റെ വീട് കൊളംബിയന്‍ സര്‍ക്കാര്‍ തകര്‍ത്തു; വീഡിയോ

കൊളംബിയ: മയക്കുമരുന്ന് വ്യാപാരിയായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ വീട് കൊളംബിയന്‍ സര്‍ക്കാര്‍ തകര്‍ത്തു. എസ്‌കോബാറിന്റെ സ്മാരക സൂചകമായി വീട് മാറുന്നതായി വിമര്‍ശനം ഉയര്‍ന്നതോടെയാണ് തകര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വര്‍ഷത്തില്‍ പതിനായിരങ്ങളാണ് എസ്‌കോബാറിന്റെ 8 നില മൊണോക്കോ അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിക്കാനെത്തിയിരുന്നത്. ഇത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. 1980കളില്‍ എസ്‌കോബാര്‍ മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിച്ചിരുന്നത് ഈ അപ്പാര്‍ട്ട്‌മെന്റിലിരുന്നാണ്.

എസ്‌കോബാറിന്റെ ആയിരക്കണക്കിന് എതിരാളികള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍. 180 ഡിറ്റനേറ്ററുകള്‍ ഉപയോഗിച്ച് വെറും മൂന്ന് സെക്കന്റ് കൊണ്ടാണ് 8 നില കെട്ടിടം തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 1987 കളിലെ ഗ്യാംഗ് വാറുകള്‍ നടക്കുന്ന സമയത്ത് അപ്പാര്‍ട്ട്‌മെന്റിന് നേരെ കാര്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. എന്നാല്‍ കെട്ടിടം ആക്രമണത്തെ അതിജീവിച്ചു.

അമേരിക്കയിലേക്ക് വിമാന മാര്‍ഗം മയക്കുമരുന്ന് എത്തിച്ചിരുന്ന എസ്‌കോബാര്‍ മയക്കുമരുന്ന് സാമ്രാജ്യത്തിലെ രാജാവെന്നാണ് അറിയപ്പെട്ടിരുന്നത്. ലോകരാജ്യങ്ങള്‍ മുഖ്യശത്രവായി പ്രഖ്യാപിച്ചതിന് ശേഷം 1990-93 കാലഘട്ടങ്ങളില്‍ കൊളംബിയയും അമേരിക്കയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് എസ്‌കോബാര്‍ കൊല്ലപ്പെടുന്നത്.

വീഡിയോ കാണാം.