16-ാം വയസില്‍ ബലാത്സംഗത്തിന് ഇരയായതായി പത്മാ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

16-ാം വയസ്സില് ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തി പ്രശസ്ത മോഡലും അഭിനേത്രിയുമായ പത്മാ ലക്ഷ്മി. സുഹൃത്തായിരുന്ന യുവാവാണ് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് പത്മാ ലക്ഷ്മി ന്യൂയോര്ക്ക് ടൈംസിലെഴുതിയ ലേഖനത്തില് വ്യക്തമാക്കുന്നു. അന്ന് അയാള്ക്കെതിരെ കേസ് കൊടുക്കാനോ മറ്റുള്ളവരോട് പരാതി പറയാനോ തനിക്ക് കഴിഞ്ഞില്ലെന്നും പത്മ വിശദീകരിക്കുന്നു.
 | 

16-ാം വയസില്‍ ബലാത്സംഗത്തിന് ഇരയായതായി പത്മാ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: 16-ാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തി പ്രശസ്ത മോഡലും അഭിനേത്രിയുമായ പത്മാ ലക്ഷ്മി. സുഹൃത്തായിരുന്ന യുവാവാണ് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് പത്മാ ലക്ഷ്മി ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. അന്ന് അയാള്‍ക്കെതിരെ കേസ് കൊടുക്കാനോ മറ്റുള്ളവരോട് പരാതി പറയാനോ തനിക്ക് കഴിഞ്ഞില്ലെന്നും പത്മ വിശദീകരിക്കുന്നു.

ആദ്യമായി ലൈംഗിക ചൂഷണത്തിനിരയാകുന്നത് 7-ാമത്തെ വയസിലാണ്. അതേക്കുറിച്ച് അമ്മയോടും രണ്ടാനച്ഛനോടും താന്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അവര്‍ തന്നെ ഇന്ത്യയിലേക്ക് അയക്കുകയാണ് ചെയ്തത്. പിന്നീട് കുറച്ച് കാലം ഇന്ത്യയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തായിരുന്നു താമസം. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച വലിയൊരു പാഠമുണ്ട്. നിങ്ങള്‍ ഇത്തരം അതിക്രമങ്ങളെക്കുറിച്ച് പ്രതികരിച്ചാല്‍ പുറത്താക്കപ്പെടും :- പത്മ പറയുന്നു.

അമേരിക്കയില്‍ സമീപകാലത്ത് പ്രമുഖരായ ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുടെ പരമ്പര തന്നെ പുറത്തുവന്നിരുന്നു. ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നാമനിര്‍ദേശം ചെയ്ത ബ്രെറ്റ് കവനോവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പത്മയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.