പുല്‍വാമ ആക്രമണത്തിനു പിന്നില്‍ ജെയ്‌ഷെ ആണെന്നതിന് തെളിവില്ലെന്ന് പാകിസ്ഥാന്‍; തീവ്രവാദികളുമായി സംസാരിച്ചുവെന്ന് പാക് വിദേശമന്ത്രി

പുല്വാമ ഭീകരാക്രമണത്തിനു പിന്നില് ജെയ്ഷെ മുഹമ്മദ് ആണെന്നതിന് തെളിവില്ലെന്ന് പാകിസ്ഥാന്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഈ വാദവുമായി രംഗത്തെത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില് ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും ജെയ്ഷെയാണ് ആക്രമണത്തിനു പിന്നിലെന്നതിന് തെളിവൊന്നും ഇല്ലെന്നും ഖുറേഷി പറഞ്ഞു.
 | 
പുല്‍വാമ ആക്രമണത്തിനു പിന്നില്‍ ജെയ്‌ഷെ ആണെന്നതിന് തെളിവില്ലെന്ന് പാകിസ്ഥാന്‍; തീവ്രവാദികളുമായി സംസാരിച്ചുവെന്ന് പാക് വിദേശമന്ത്രി

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്നതിന് തെളിവില്ലെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഈ വാദവുമായി രംഗത്തെത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും ജെയ്‌ഷെയാണ് ആക്രമണത്തിനു പിന്നിലെന്നതിന് തെളിവൊന്നും ഇല്ലെന്നും ഖുറേഷി പറഞ്ഞു.

ആക്രമണത്തിനു പിന്നാലെ ജെയ്‌ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെന്നും അവര്‍ ഇക്കാര്യം നിഷേധിച്ചെന്നുമാണ് ഖുറേഷി പറഞ്ഞത്. ബിബിസി അഭിമുഖത്തിലാണ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടുവെന്ന കാര്യം പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.

ആക്രമണത്തിനു പിന്നാലെ അതിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാല്‍ അത് തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തിന് മറുപടിയായി പാക് ഭീകര ക്യാമ്പുകളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.