ഒക്ടോബറിലോ അടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധമുണ്ടായേക്കാമെന്ന് പാക് മന്ത്രി

ഒക്ടോബറിലോ അതിന് ശേഷമുള്ള മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാനിടയുണ്ടെന്ന് പാക് മന്ത്രി
 | 
ഒക്ടോബറിലോ അടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധമുണ്ടായേക്കാമെന്ന് പാക് മന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിന് ശേഷമുള്ള മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാനിടയുണ്ടെന്ന് പാക് മന്ത്രി. പാകിസ്ഥാന്‍ റെയില്‍വേ മന്ത്രിയായ ഷെയ്ഖ് റഷീദ് അഹമ്മദ് ആണ് ഈ പ്രസ്താവന നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള പ്രകോപനങ്ങള്‍ ഏറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാക് മന്ത്രിയുടെ യുദ്ധ പ്രസ്താവന.

പാക് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള വ്യോമപാത അടയ്ക്കാനും അഫ്ഗാനിസ്ഥാനിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള വ്യാപാരം നിര്‍ത്താനും പദ്ധതിയുണ്ടെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.