ഹബിള്‍ ടെലസ്‌കോപ്പ് അയച്ചത് പാകിസ്ഥാന്‍! അവകാശവാദമുന്നയിച്ച പാക് മന്ത്രിക്ക് ട്രോള്‍

നാസയുടെ ഹബിള് ടെലസ്കോപ്പ് ബഹിരാകാശത്തേക്ക് അയച്ചത് പാകിസ്ഥാനാണെന്ന് പറഞ്ഞ പാക് മന്ത്രിക്ക് ട്രോള്.
 | 
ഹബിള്‍ ടെലസ്‌കോപ്പ് അയച്ചത് പാകിസ്ഥാന്‍! അവകാശവാദമുന്നയിച്ച പാക് മന്ത്രിക്ക് ട്രോള്‍

ഇസ്ലാമാബാദ്: നാസയുടെ ഹബിള്‍ ടെലസ്‌കോപ്പ് ബഹിരാകാശത്തേക്ക് അയച്ചത് പാകിസ്ഥാനാണെന്ന് പറഞ്ഞ പാക് മന്ത്രിക്ക് ട്രോള്‍. പാകിസ്ഥാന്‍ ബഹിരാകാശ ഏജന്‍സി സുപാര്‍കോയാണ് ഹബിള്‍ ടെലസ്‌കോപ്പ് അയച്ചതെന്ന വാദവുമായി പാക് ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഫവാദ് ചൗധരിയാണ് രംഗത്തെത്തിയത്.

ജിയോ ന്യൂസ് ചാനലിന്റെ നയാ പാകിസ്ഥാന്‍ എന്ന പരിപാടിയിലായിരുന്നു ചൗധരി ഈ വാദം ഉന്നയിച്ചത്. ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്പ് ഹബിള്‍ ടെലസ്‌കോപ്പ് സുപാര്‍കോ (സ്‌പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷന്‍) ആണ് അയച്ചതെന്നായിരുന്നു പരാമര്‍ശം. ഇത് ഒരു ഉപഗ്രത്തിലാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെന്നും ചൗധരി പറഞ്ഞു.

ഇതോടെ ചൗധരിക്കെതിരെ ട്വിറ്ററില്‍ ട്രോളുകള്‍ പ്രവഹിക്കുകയാണ്. ഇത്തരം കണ്ടെത്തലുകള്‍ നടത്തുന്നവരെ ബഹിരാകാശത്ത് അയക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാകണമെന്നാണ് ഒരാള്‍ ആവശ്യപ്പെടുന്നത്. പ്രശ്‌നക്കാരായ രാഷ്ട്രീയക്കാരെ ബഹിരാകാശത്തേക്ക് അയക്കണമെന്ന് കഴിഞ്ഞ നവംബറില്‍ പറഞ്ഞയാളാണ് ഫവാദ് ചൗധരിയെന്നതാണ് മറ്റൊരു തമാശ.