ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാനെ ആക്രമിക്കാനുള്ള ആഹ്വാനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ഇന്ത്യ ആക്രമിച്ചാല് തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്. പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുല്വാമ ആക്രമണത്തില് പാകിസ്ഥാന് ഉത്തരവാദിത്തമില്ല. തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നതെന്നും തെളിവുകള് കൈമാറിയാല് നടപടി ഉറപ്പു നല്കുന്നുവെന്നും ഇമ്രാന് ഖാന് പറഞ്ഞു.
 | 
ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാനെ ആക്രമിക്കാനുള്ള ആഹ്വാനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ഇസ്ലാമാബാദ്: ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് ഉത്തരവാദിത്തമില്ല. തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നതെന്നും തെളിവുകള്‍ കൈമാറിയാല്‍ നടപടി ഉറപ്പു നല്‍കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനെ ആക്രമിക്കണമെന്ന ആഹ്വാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അങ്ങനെയല്ല ഗൗരവപൂര്‍വ്വമാണ് ആക്രമാണാഹ്വാനമെങ്കില്‍ പാകിസ്ഥാന്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജമ്മു കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ പുല്‍വാമ സംഭവത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.

ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്തു ലാഭമാണ് ഉള്ളതെന്നു ചോദിച്ച ഇമ്രാന്‍ കാന്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും പറഞ്ഞു. പാക് മണ്ണില്‍ നിന്നുള്ള ആരും അക്രമം പടര്‍ത്തരുതെന്നുള്ളത് സര്‍ക്കാര്‍ താല്‍പര്യമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.