ഇന്ത്യയിലെ ഹൈകമ്മീഷ്ണറെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തിരികെ വിളിച്ചു

പുല്വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യയിലെ ഹൈകമ്മീഷ്ണറെ പാകിസ്ഥാന് തിരിച്ചുവിളിച്ചു. ഹൈകമ്മീഷ്ണര് സുഹൈല് അഹമ്മദ് തിങ്കളാഴ്ച്ച തന്നെ ഇന്ത്യ വിട്ടതായിട്ടാണ് സൂചന. ഇക്കാര്യം പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്ക്ക് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഹൈകമ്മീഷ്ണറെ തിരികെ വിളിച്ചിരിക്കുന്നത്.
 | 
ഇന്ത്യയിലെ ഹൈകമ്മീഷ്ണറെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തിരികെ വിളിച്ചു

കറാച്ചി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഹൈകമ്മീഷ്ണറെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചു. ഹൈകമ്മീഷ്ണര്‍ സുഹൈല്‍ അഹമ്മദ് തിങ്കളാഴ്ച്ച തന്നെ ഇന്ത്യ വിട്ടതായിട്ടാണ് സൂചന. ഇക്കാര്യം പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഹൈകമ്മീഷ്ണറെ തിരികെ വിളിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര സമൂഹത്തില്‍ പാക്സ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും ഇതിന് മറുപടി നല്‍കുമെന്നും പാക് സര്‍ക്കാരിന്റെ വക്താവ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ തീവ്രവാദികളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഉപരോധം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈകമ്മീഷ്ണറെ വിളിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.

നേരത്തെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ പാകിസ്ഥാനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വ്യാഴായ്ച്ചയാണ് 40ലേറെ സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം ഉണ്ടായത്. ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍ പ്രവൃത്തിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് പേരെ സൈന്യം ഇന്ന് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.