പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും മരുമകനും ജയില്‍ മോചിതരായി

പാകിസ്ഥാന് മുന് പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും മരുമകനും ജയില് മോചിതരായി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഇരുവരുടേയും ജയില് ശിക്ഷ റദ്ദ് ചെയ്തത്. വിധിയില് സന്തോഷമുണ്ടെന്നും നീതി നടപ്പിലായെന്നും പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവ് ഖ്വാജ ആസിഫ് പ്രതികരിച്ചു.
 | 

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും മരുമകനും ജയില്‍ മോചിതരായി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഇരുവരുടേയും ജയില്‍ ശിക്ഷ റദ്ദ് ചെയ്തത്. വിധിയില്‍ സന്തോഷമുണ്ടെന്നും നീതി നടപ്പിലായെന്നും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവ് ഖ്വാജ ആസിഫ് പ്രതികരിച്ചു.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവുശിക്ഷ വിധിച്ചിരുന്നത്. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് നേരത്തെ ഷെരീഫ് വ്യക്തമാക്കിയിരുന്നു. കേസിന്റെ വിധി പറയുന്ന സമയത്ത് ഇരുവരും ലണ്ടനിലായിരുന്നു. രാജ്യത്തേക്ക് മടങ്ങി വരണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെരീഫും മകളുമെത്തിയത്, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇരുവരുടെയും അറസ്റ്റിനെ തുടര്‍ന്ന് നവാസ് അനുകൂലികള്‍ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ലണ്ടനില്‍ വാങ്ങിയ നാല് ആഡംബര ഫ്ളാറ്റുകള്‍ക്ക് ആവശ്യമായി പണം ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാതെ വന്നതാണ് ഷെരീഫിന് വിനയായത്.