ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായി സമാധാന ചര്ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. യുദ്ധം തുടങ്ങിയാല് അത് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയോ തന്റെയോ നിയന്ത്രണത്തിലാവില്ല നടക്കുക. നിലവിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനായി ചര്ച്ചയ്ക്ക് തയ്യാറാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള് ഇരുരാജ്യങ്ങളും തമ്മില് ചര്ച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം വാര്ത്താ സമ്മേളനത്തില് പറഞ്ഞു. അതേസമയം ഇന്ത്യ ഇക്കാര്യത്തില് പ്രതികരണമറിയിച്ചിട്ടില്ല.
 | 
ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുദ്ധം തുടങ്ങിയാല്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയോ തന്റെയോ നിയന്ത്രണത്തിലാവില്ല നടക്കുക. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

നേതാക്കളുടെയോ ജനപ്രതിനിധികളുടെയോ കൈകളില്‍ നില്‍ക്കുന്നതല്ല യുദ്ധം. ലോകത്ത് നടന്ന യുദ്ധങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാന്‍ കഴിയും. യുദ്ധം തുടങ്ങുന്നവര്‍ക്ക് അത് എവിടെ ചെന്നവസാനിക്കുമെന്ന് അറിയാനാവില്ല. ഇന്ത്യക്കും പാകിസ്താനും ആയുധങ്ങളുണ്ട്. കണക്കുകൂട്ടലുകള്‍ തെറ്റിയാല്‍ അത് താങ്ങാന്‍ നമുക്ക് സാധിക്കുമോ എന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

അതേസമയം ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് എഫ് 16 വിമാനങ്ങളെ തിരിച്ചാക്രമിക്കുന്നതിനിടെ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ വിമാനങ്ങളില്‍ ഒന്ന് നഷ്ടമായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടുവെന്നും ഒരു പൈലറ്റിനെ പിടികൂടിയെന്നുമുള്ള പാക് അവകാശവാദത്തെ പരോക്ഷമായി സ്ഥിരീകരിക്കുന്നതാണ് വിദേശകാര്യ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം. ആക്രമണം നടത്തിയ പാകിസ്ഥാന്‍ വിമാനത്തെ ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ ആക്രമിച്ചു തകര്‍ത്തുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.