തിരിച്ചടിക്കാന്‍ സജ്ജമെന്ന് പാകിസ്ഥാന്‍; ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: എന്ത് ആക്രമണമുണ്ടായാലും തിരിച്ചടിക്കാന് സജ്ജമാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂഹ് ഖുറേഷി. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണം. വെല്ലുവിളിക്കരുതെന്നും ആവശ്യമായാല് തിരിച്ചടിക്കാന് പാകിസ്ഥാന് അവകാശമുണ്ടെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക് വ്യോമാതിര്‍ത്തിയില്‍ കടന്നെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു. രാവിലെ 5 മണിക്കാണ് പാക് സ്ഥിരീകരണം ഉണ്ടായത്. പാക് വിമാനങ്ങള്‍ തിരിച്ചടിച്ചുവെന്നും ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ തിരികെ പോയെന്നുമാണ് പാക് സൈന്യം അറിയിച്ചത്.
ആളപായമുണ്ടായില്ലെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാക് ഭീകര ക്യാമ്പുകള്‍ മാത്രമാണ് ആക്രമിച്ചതെന്നും സിവിലിയന്‍മാര്‍ക്ക് ദോഷമൊന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വനത്തിനുള്ളിലെ ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ജെയ്‌ഷെ കമാന്‍ഡര്‍മാരുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.