പ്രിയങ്ക ചോപ്രയുടെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനം പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ യുഎന് ഗുഡ് വില് അംബാസഡര് പദവി പിന്വലിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന് രംഗത്ത്.
 | 
പ്രിയങ്ക ചോപ്രയുടെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനം പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ യുഎന്‍ ഗുഡ് വില്‍ അംബാസഡര്‍ പദവി പിന്‍വലിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ രംഗത്ത്. ഐക്യരാഷ്ട്ര സുരക്ഷാ സമിതി കാശ്മീര്‍ വിഷയത്തില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ ലംഘിക്കുന്ന മോദി സര്‍ക്കാര്‍ നയങ്ങളെ പിന്തുണയ്ക്കുകയാണ് പ്രിയങ്കയെന്നും ഇതിലൂടെ യുദ്ധത്തെയാണ് പ്രിയങ്ക പിന്തുണയ്ക്കുന്നതെന്നും യുണിസെഫിന് പാകിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഡോ.ഷിറീന്‍ എം.മസാരി നല്‍കിയ കത്തില്‍ പറയുന്നു.

പ്രിയങ്ക ചോപ്രയുടെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനം പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍

നിലവില്‍ യുഎന്‍ സമാധാന അംബാസഡറാണ് പ്രിയങ്ക ചോപ്ര. കാശ്മീര്‍ നയത്തില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ പരാതിയും. ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ നാസി വംശഹത്യാ നയത്തിന് സമാനമാണെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നയത്തെ പിന്തുണയ്ക്കുകയാണ് പ്രിയങ്കയെന്നും കത്തില്‍ പറയുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാകിസ്ഥാനെതിരെ ഉയര്‍ത്തിയ ആണവായുധ ഭീഷണിയെയും ഈ വിധത്തില്‍ അനുകൂലിക്കുകയാണ് പ്രിയങ്ക.

യുഎന്‍ ഗുഡ് വില്‍ അംബാഡസര്‍ എന്ന പദവി ആവശ്യപ്പെടുന്ന എല്ലാ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ് പ്രിയങ്കയുടെ നിലപാട്. പ്രിയങ്കയ്ക്ക് യുദ്ധതാല്‍പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പദവി പിന്‍വലിച്ചില്ലെങ്കില്‍ അത് യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ പദവിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും പാകിസ്ഥാന്‍ പറയുന്നു.