ചന്ദ്രയാന്‍-2നെ കളിയാക്കിയ പാക് മന്ത്രിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ

ചന്ദ്രയാന്-2 ദൗത്യത്തിലെ വിക്രം ലാന്ഡറുമായി അവസാന നിമിഷം ആശയവിനിമയം നഷ്ടമായ സംഭവത്തില് പരിഹാസവുമായെത്തിയ പാക് മന്ത്രിക്ക് പാകിസ്ഥാനികളുടെ വിമര്ശനം.
 | 
ചന്ദ്രയാന്‍-2നെ കളിയാക്കിയ പാക് മന്ത്രിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായി അവസാന നിമിഷം ആശയവിനിമയം നഷ്ടമായ സംഭവത്തില്‍ പരിഹാസവുമായെത്തിയ പാക് മന്ത്രിക്ക് പാകിസ്ഥാനികളുടെ വിമര്‍ശനം. ശാസ്ത്രജ്ഞാനമില്ലാത്തയാളാണ് പാക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി ഫവാദ് ചൗധരിയെന്ന് പോലും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. ചാന്ദ്ര ദൗത്യത്തെക്കുറിച്ച് പാകിസ്ഥാന്‍ ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലെന്നും ചന്ദ്രോപരിതലത്തിന് സമീപം വരെ എത്താന്‍ കഴിഞ്ഞത് വന്‍ നേട്ടമാണെന്നും ഫവാദ് ചൗധരിയെ വിമര്‍ശിക്കുന്ന ട്വീറ്റുകളില്‍ പറയുന്നു.

Also Read: ചന്ദ്രനില്‍ എത്തേണ്ട കളിപ്പാട്ടം മുംബൈയില്‍ എത്തിയിട്ടുണ്ട്’; ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി

ശാസ്ത്രത്തെക്കുറിച്ച് അല്‍പമെങ്കിലും അറിവുള്ള പാകിസ്ഥാനികള്‍ ഈ വിധത്തില്‍ പരിഹസിക്കില്ലെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. അന്താരാഷ്ട്ര തലത്തില്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആരോട് ചോദിച്ചാലും ഇന്ത്യക്കാരുടെ നൈപുണ്യത്തെക്കുറിച്ച് പറഞ്ഞു തരുമെന്നു ഈ ട്വീറ്റില്‍ പറയുന്നു. ചന്ദ്രയാന്‍-2 ഇന്ത്യന്‍ ശാസ്ത്രലോകത്തിന് പ്രചോദനം മാത്രമേ നല്‍കൂ. അതിനെ അനുമോദിക്കുകയാണ് പാകിസ്ഥാനികള്‍ ചെയ്യേണ്ടതെന്ന് മറ്റൊരാള്‍ പറയുന്നു.

Also Read: ചന്ദ്രനില്‍ എത്തേണ്ട കളിപ്പാട്ടം മുംബൈയില്‍ എത്തിയിട്ടുണ്ട്’; ഇന്ത്യയെ പരിഹസിച്ച് പാക് മന്ത്രി

നിരവധി പേരാണ് പാക് ശാസ്ത്ര സാങ്കേതിക മന്ത്രിയുടെ ട്വിറ്റര്‍ പരിഹാസത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു’ എന്നാണ് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററില്‍ കുറിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ പ്രതികരിച്ചപ്പോള്‍ കൂടുതല്‍ പ്രകോപനകരമായ ട്വീറ്റുകള്‍ ചൗധരി പോസ്റ്റ് ചെയ്തിരുന്നു.