അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; അപകടം താലിബാന്‍ അധീന പ്രദേശത്ത്

അഫ്ഗാനിസ്ഥാനിലെ താലിബാന് അധീന പ്രദേശത്ത് യാത്രാവിമാനം തകര്ന്നുവീണു.
 | 
അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; അപകടം താലിബാന്‍ അധീന പ്രദേശത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധീന പ്രദേശത്ത് യാത്രാവിമാനം തകര്‍ന്നുവീണു. ഗസ്‌നി പ്രവിശ്യയിലാണ് സംഭവം. ഉച്ചക്ക് 1.10ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. എന്നാല്‍ വിമാനത്തി്ല്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നെന്നോ എത്ര പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

സാങ്കേതികത്തകരാര്‍ മൂലം വിമാനം തകര്‍ന്നുവെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തതയില്ല. അഫ്ഗാനിസ്ഥാന്‍ ദേശീയ വിമാനക്കമ്പനിയായ ഏരിയാന എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏരിയാന ഇത് നിഷേധിച്ചു.

തങ്ങളുടെ എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്നാണ് കമ്പനി അറിയിക്കുന്നത്. ഹിന്ദു കുഷ് പര്‍വതനിരകള്‍ക്ക് ഇടയിലുള്ള ഗസ്‌നി പ്രദേശം മഞ്ഞുകാലത്ത് തണുപ്പേറിയ മേഖല കൂടിയാണ്.