റണ്‍വേയില്‍ നിന്ന് മാറി വിമാനം ഇറങ്ങിയത് കായലില്‍; യാത്രക്കാരെ രക്ഷപ്പെടുത്തി; വീഡിയോ

ഹഡ്സണ് നദിയിലെ അദ്ഭുതം ഓര്മ്മയില്ലേ? അടിയന്തര ലാന്ഡിംഗ് വേണ്ടിവന്ന വിമാനം ഹഡ്സണ് നദിയിലിറക്കി യാത്രക്കാരെ രക്ഷിച്ച പൈലറ്റിന്റെ സാഹസത്തിന്റെ കഥ. അതിനു സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ന്യൂസിലാന്ഡിലുണ്ടായി. മൈക്രോനേഷ്യയിലെ വൈനോ വിമാനത്താവളത്തില് ഇറങ്ങാന് ശ്രമിച്ച വിമാനം ലക്ഷ്യം തെറ്റി കായലിലാണ് ഇറങ്ങിയത്. എയര് ന്യുഗിനിയുടെ ബോയിങ് 737-800 വിമാനമാണ് ലാന്ഡിംഗിന് ശ്രമിക്കുന്നതിനിടെ കായലില് വീണത്.
 | 

റണ്‍വേയില്‍ നിന്ന് മാറി വിമാനം ഇറങ്ങിയത് കായലില്‍; യാത്രക്കാരെ രക്ഷപ്പെടുത്തി; വീഡിയോ

ഹഡ്‌സണ്‍ നദിയിലെ അദ്ഭുതം ഓര്‍മ്മയില്ലേ? അടിയന്തര ലാന്‍ഡിംഗ് വേണ്ടിവന്ന വിമാനം ഹഡ്‌സണ്‍ നദിയിലിറക്കി യാത്രക്കാരെ രക്ഷിച്ച പൈലറ്റിന്റെ സാഹസത്തിന്റെ കഥ. അതിനു സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലുണ്ടായി. മൈക്രോനേഷ്യയിലെ വൈനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം ലക്ഷ്യം തെറ്റി കായലിലാണ് ഇറങ്ങിയത്. എയര്‍ ന്യുഗിനിയുടെ ബോയിങ് 737-800 വിമാനമാണ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ കായലില്‍ വീണത്.

പ്രദേശവാസികള്‍ സമയോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ട് യാത്രക്കാര്‍ക്ക് അപകടമൊന്നും ഉണ്ടായില്ല. ബോട്ടുകളുമായെത്തിയ നാട്ടുകാര്‍ യാത്രക്കാരെ രക്ഷിച്ച് കരയിലെത്തിച്ചു. മൈക്രോനേഷ്യന്‍ തലസ്ഥാനമായ പോണ്‍പേയിയില്‍നിന്ന് പോര്‍ട് മോര്‍സ്ബിയിലേക്കു പോകുന്നതിനിടെയാണ് വിമാനം അപകടത്തില്‍പെട്ടത്. കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴയായതിനാല്‍ കാഴ്ച കുറവായിരുന്നുവെന്നാണ് വിവരം. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല.

വീഡിയോ കാണാം