മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന് പാസ്റ്റര്‍; ട്രോളുകളുമായി സോഷ്യല്‍ മീഡിയ; വീഡിയോ

മരിച്ചയാളെ ഉയര്ത്തെഴുന്നേല്പ്പിച്ചുവെന്ന വ്യാജ അവകാശവാദവുമായി പാസ്റ്റര്. ശവപ്പെട്ടിയില് കിടക്കുന്നയാളെ വിളിച്ചെഴുന്നേല്പ്പിക്കുന്ന വീഡിയോയുമായാണ് ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്ഗില് പാസ്റ്റര് ആല്ഫ് ലുക്കൗ എന്നയാള് രംഗത്തെത്തിയത്. ശവപ്പെട്ടിയില് കിടക്കുന്നയാളോട് എഴുന്നേല്ക്കൂ എന്ന് പാസ്റ്റര് പറയുന്നതും കിടക്കുന്നയാള് എഴുന്നേല്ക്കുന്നതുമായ വീഡിയോ വൈറലാണ്. ജോഹനാസ്ബര്ഗില് പാസ്റ്റര് ലുക്കാവുവിന്റെ പള്ളിയില് വെച്ചു നടന്ന ഈ 'പ്രദര്ശന'ത്തെ അപലപിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
 | 
മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന് പാസ്റ്റര്‍; ട്രോളുകളുമായി സോഷ്യല്‍ മീഡിയ; വീഡിയോ

ജോഹനാസ്ബര്‍ഗ്: മരിച്ചയാളെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന വ്യാജ അവകാശവാദവുമായി പാസ്റ്റര്‍. ശവപ്പെട്ടിയില്‍ കിടക്കുന്നയാളെ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന വീഡിയോയുമായാണ് ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗില്‍ പാസ്റ്റര്‍ ആല്‍ഫ് ലുക്കൗ എന്നയാള്‍ രംഗത്തെത്തിയത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളോട് എഴുന്നേല്‍ക്കൂ എന്ന് പാസ്റ്റര്‍ പറയുന്നതും കിടക്കുന്നയാള്‍ എഴുന്നേല്‍ക്കുന്നതുമായ വീഡിയോ വൈറലാണ്. ജോഹനാസ്ബര്‍ഗില്‍ പാസ്റ്റര്‍ ലുക്കാവുവിന്റെ പള്ളിയില്‍ വെച്ചു നടന്ന ഈ ‘പ്രദര്‍ശന’ത്തെ അപലപിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ഒരു ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്ന കമ്പനിയുടെ സേവനവും ഈ വീഡിയോ നിര്‍മിക്കുന്നതിനായി പാസ്റ്റര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ തങ്ങളെ ദുരുപയോഗം ചെയ്യുകയായിരുന്നു എന്ന് ആരോപിച്ച് ഈ കമ്പനി ഇപ്പോള്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. പാസ്റ്ററുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്റ്റണ്ടിനെ ട്രോളുകളുമായാണ് സോഷ്യല്‍ മീഡിയ എതിരേറ്റത്. പണത്തിനു വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ് പാസ്റ്റര്‍ എന്നാണ് സാംസ്‌കാരിക, മത, ഭാഷാ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ പ്രതികരിച്ചത്.

വീഡിയോ കാണാം

WAO RESUCITA MUERTO HOY EN AFRICA

MUERTO RESUCITA EN AFRICA HOY EVIDENCIA DEL PODER DE DIOS MI RESPETO PARA ESTE HOMBRE DE DIOS Pastor Alph Lukau PARA VER EL VIDEO COMPLETO ESTE ES EL LINK https://www.youtube.com/watch?v=dDkF1CFSdRM&feature=youtu.be

Posted by Pastor Miguel Sanchez on Sunday, February 24, 2019