ഇന്ത്യക്കു നേരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് മുഷറഫ്

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന് ആലോചിച്ചിരുന്നുവെന്ന് മുന് പാകിസ്ഥാന് പ്രസിഡന്റും സൈനിക ഭരണാധികാരിയുമായിരുന്ന ജനറല് പര്വേസ് മുഷറഫ്. ജാപ്പനീസ് ദിനപ്പത്രമായ മൈനീചി ഷിംബൂണ് ആണ് മുഷറഫിന്ഫെ വെളിപ്പെടുത്തല് പുറത്തുവിട്ടത്. 2001ലെ ഇന്ത്യന് പാര്ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷമുണ്ടായ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആണവായുധം പ്രയോഗിക്കാന് ആചോചിച്ചത്. എന്നാല് തിരിച്ചടി ഭയന്ന് തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
 | 

ഇന്ത്യക്കു നേരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് മുഷറഫ്

ദുബായ്: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റും സൈനിക ഭരണാധികാരിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ്. ജാപ്പനീസ് ദിനപ്പത്രമായ മൈനീചി ഷിംബൂണ്‍ ആണ് മുഷറഫിന്‍ഫെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആണവായുധം പ്രയോഗിക്കാന്‍ ആചോചിച്ചത്. എന്നാല്‍ തിരിച്ചടി ഭയന്ന് തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

അണുവായുധം പ്രയോഗിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാനാവാതെ അനേകദിവസങ്ങളില്‍ തന്റെ ഉറക്കം നഷ്ടപ്പെട്ടു. 2002ലെ സംഘര്‍കാലത്തും ഇതേ ചിന്തയുണ്ടായി. അണുവായുധം ഉപയോഗിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് മുഷറഫ് ഇക്കാലത്ത് പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമയത്ത് ഇന്ത്യക്കോ, പാകിസ്ഥാനോ ആണവ പോര്‍മുനകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആക്രമണത്തിന് സജ്ജമാകണമെങ്കില്‍ രണ്ടു മൂന്ന് ദിവസങ്ങള്‍ വേണമായിരുന്നുവെന്നും മുഷറഫ് പറയുന്നു.

കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്ഥാന്‍ സൈനിക മേധാവിയായിരുന്ന മുഷറഫ് 1999ല്‍ സൈനിക അട്ടിമറിയിലൂടെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് 2001 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ചികിത്സയുടെ പേരില്‍ ദുബായിലേക്ക് പോയ മുഷറഫ് പിന്നീട് മടങ്ങിയില്ല. മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ഭൂട്ടോയുടെ കൊലപാതകത്തില്‍ മുഷറഫിനെ പ്രതിചേര്‍ത്തിരുന്നു.