പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ
പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് വധശിക്ഷ.
Tue, 17 Dec 2019
| 
ലാഹോര്‍: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത കേസിലാണ് വിധി. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിനെതിരായ വിധി പുറപ്പെടുവിച്ചത്. 2014 മാര്‍ച്ച് 31നാണ് മുഷറഫിനെതിരെ കുറ്റം ചുമത്തിയത്. 2016 മാര്‍ച്ച് മുതല്‍ മുഷറഫ് ചികിത്സക്കെന്ന പേരില്‍ ദുബായിലാണ്.
നവംബര്‍ 19നാണ് കേസിലെ വിചാരണ പൂര്‍ത്തിയായത്. കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ് പാക് കോടതി. തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.