ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് ഐസിസ് ബന്ധം? ചാവേറുകളുടെ ചിത്രങ്ങള്‍ പുറത്ത്

ശ്രീലങ്കയിലെ ഭീകരാക്രമണം നടത്തിയ ചാവേറുകളുടെ ചിത്രങ്ങള് പുറത്ത്.
 | 
ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് ഐസിസ് ബന്ധം? ചാവേറുകളുടെ ചിത്രങ്ങള്‍ പുറത്ത്

കൊളംബോ: ശ്രീലങ്കയിലെ ഭീകരാക്രമണം നടത്തിയ ചാവേറുകളുടെ ചിത്രങ്ങള്‍ പുറത്ത്. ആക്രമണത്തിന് ഐസിസ് ബന്ധമുണ്ടെന്ന സൂചന നല്‍കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഐസിസ് ബന്ധമുള്ള ടെലഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചത്. ഐസിസ് പതാകയും മറ്റും ഇവരുടെ പിന്നില്‍ കാണാം. എന്നാല്‍ ഇതുകൊണ്ടു മാത്രം ഐസിസിന് സംഭവവുമായി ബന്ധമുണ്ടെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇവ കൃത്രിമമായി നിര്‍മിച്ചതാണോയെന്നും തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഒരാളുടെ മുഖം മാത്രമാണ് വ്യക്തമായി കാണാനാകുന്നത്. രണ്ടു പേര്‍ മുഖം മറച്ചു പിടിച്ചിരിക്കുകയാണ്. ആക്രമണത്തിന് ഉത്തരവാദികളെന്ന് ശ്രീലങ്ക സംശയിക്കുന്ന നാഷണല്‍ തൗഹീത് ജമാഅത് എന്ന സംഘടനയുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിച്ചു വരികയാണ്.

അന്താരാഷ്ട്ര തീവ്രവാദ സംഘടനയുടെ സഹായമില്ലാതെ ഇത്രയും വലിയ ആക്രമണം നടത്താന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മൂന്നു പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി ഒരേ സമയത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്.