ഇന്തോനേഷ്യയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ഇന്തോനേഷ്യയില് അപകടത്തില്പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോര്ട്ട്. ഡല്ഹി മയൂര് വിഹാര് സ്വദേശിയായ ഭവ്യെ സുനേജയായിരുന്നു വിമാനത്തിന്റെ ക്യാപറ്റന്. ഇന്തോനേഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ് എയറിന്റെ ജെ.ടി 610 വിമാനമാണ് തകര്ന്നു വീണത്.
 | 
ഇന്തോനേഷ്യയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യെ സുനേജയായിരുന്നു വിമാനത്തിന്റെ ക്യാപറ്റന്‍. ഇന്തോനേഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് തകര്‍ന്നു വീണത്.

2011 മാര്‍ച്ചില്‍ ലയണ്‍ എയറില്‍ ചേര്‍ന്ന സുനേജ തനിക്ക് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റം വേണമെന്ന് അടുത്തിടെ ആവശ്യപ്പെട്ടിരുനന്നു. തങ്ങളുടെ ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാളായിരുന്നു സുനേജയെന്നും ലയണ്‍ എയര്‍ അറിയിച്ചു.

പറന്നുയര്‍ന്ന് 13 മിനിറ്റിനുള്ളിലാണ് അപകടമുണ്ടായത്. വിമാനം കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. 188 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ വിമാനം പ്രാദേശിക സമയം രാവിലെ 6.33നാണ് തകര്‍ന്നത്.