കസാഖ്സ്ഥാനില്‍ വിമാനം കെട്ടിടത്തില്‍ ഇടിച്ചു കയറി; 14 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

കസാഖ്സ്ഥാനില് വിമാനം തകര്ന്ന് 14 പേര് മരിച്ചെന്ന് റിപ്പോര്ട്ട്.
 | 
കസാഖ്സ്ഥാനില്‍ വിമാനം കെട്ടിടത്തില്‍ ഇടിച്ചു കയറി; 14 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

അല്‍മാട്ടി: കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനം ഇരുനില കെട്ടിടത്തില്‍ ഇടിച്ചു കയറുകയായിരുന്നു. 95 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ സമയത്ത് തന്നെ 9 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി അറിയിച്ചു. ബെക്ക് എയര്‍ എയര്‍ലൈനിന്റെ ഫോക്കര്‍-100 വിമാനമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ഫോക്കര്‍-100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കെട്ടിടത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.