യു.കെയില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു; സ്വകാര്യതയെ ബാധിക്കുമെന്ന് വിമര്‍ശനം
ലണ്ടന്‍: പോണ്‍സൈറ്റുകളില്‍ ബ്രിട്ടന്‍ കൊണ്ടുവരാനിരിക്കുന്ന നിയന്ത്രണങ്ങള്‍ സ്വകാര്യതയെ ബാധിക്കുമെന്ന് വിമര്‍ശനം. ആക്ടിവിസ്റ്റ് സംഘടനകളാണ് നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ കൊണ്ടുവരാനിരിക്കുന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള് ചോരാന് കാരണമായേക്കുമെന്ന് വിമര്ശകര് വ്യക്തമാക്കുന്നു. പ്രൈവസി ടൈം ബോംബ് എന്നാണ് നിയന്ത്രണത്തെ യു.കെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ പോണ്‍സൈറ്റുകളില്‍ സെര്‍ച്ച് ചെയ്യാനും വീഡിയോകള്‍ കാണാനും നിയമാനുമതിയുള്ളു. എങ്കിലും ഉപഭോക്താവിന്റെ പ്രായം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകള്‍ നിലവിലില്ല. എന്നാല്‍ പുതിയ നിയമ ഭേദഗതിയില്‍ ഉപഭോക്താവിന്റെ പ്രായപരിധി വ്യക്തമാകുന്നതിന് ആവശ്യമായ വിവരങ്ങള്‍ വെബ്‌സൈറ്റുകള്‍ക്ക് പരിശോധിക്കാനുള്ള അനുമതി ലഭിക്കും. ഇത്തരത്തില്‍ അനുമതി ലഭിക്കുന്നത് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാകാന്‍ കാരണമാകുമെന്നാണ് വിമര്‍ശനം.
നിലവില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പോണ്‍സൈറ്റുകള്‍ക്ക് നിയന്ത്രണമുണ്ട്. ചൈല്‍ഡ് പോണ്‍, ലൈംഗീക പീഡനങ്ങള്‍ തുടങ്ങിയവ വര്‍ധിക്കുന്നതിന് പോണ്‍ വീഡിയോകള്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.