പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്നതിന് ഗര്‍ഭിണിയായ ഗായികയെ വെടിവെച്ചു കൊന്നു

പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്ന ഗര്ഭിണിയായ ഗായികയെ വേദിയില് വെച്ച് വെടിവെച്ചു കൊന്നു. ദക്ഷിണ പാകിസ്താനിലെ സിന്ധ് പ്രവിശ്യയായ ലര്ക്കാനയക്കടുത്താണ് സംഭവം. വെടിയേറ്റയുടന് ഗായികയായ സാമിന സിന്ധുവിനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല.
 | 

പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്നതിന് ഗര്‍ഭിണിയായ ഗായികയെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്ന ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെച്ച് വെടിവെച്ചു കൊന്നു. ദക്ഷിണ പാകിസ്താനിലെ സിന്ധ് പ്രവിശ്യയായ ലര്‍ക്കാനയക്കടുത്താണ് സംഭവം. വെടിയേറ്റയുടന്‍ ഗായികയായ സാമിന സിന്ധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഒരു വിവാഹ സല്‍ക്കാരത്തിനിടെ നടന്ന സംഗീത പരിപാടിയില്‍ വെച്ചാണ് ക്രൂര കൃത്യം നടന്നത്. ഗര്‍ഭിണിയായിരുന്നതിനാല്‍ കൂടുതല്‍ സമയവും ഇരുന്നാണ് സാമിന പാടിയിരുന്നത്. പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്നതാണ് അക്രമിയെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം കുറ്റവാളിയെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് നടത്തുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.