ട്രംപിന്റെ വിഭജന മതിലില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സീ-സോ സ്ഥാപിച്ച് പ്രൊഫസര്‍മാര്‍; വീഡിയോ

അമേരിക്ക-മെക്സിക്കോ അതിര്ത്തിയില് ഡൊണാള്ഡ് ട്രംപിന്റെ ഉത്തരവ് അനുസരിച്ച് സ്ഥാപിക്കുന്ന മതില് ഇരു രാജ്യങ്ങളിലെയും കുട്ടികളുടെ കളിസ്ഥലമാക്കി രണ്ട് പ്രൊഫസര്‍മാര്‍. സ്റ്റീല്‍ മതിലിന്റെ വിടവുകളിലൂടെ സീ-സോ സ്ഥാപിച്ചിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള അധ്യാപകരായ റൊണാള്‍ഡ് റെയിലും ബെര്‍ക്കിലിയും. ന്യൂ മെക്‌സിക്കോയിലെ സണ്‍ലാന്‍ഡ് പാര്‍ക്കിലാണ് ഇരുവരും ചേര്‍ന്ന് മൂന്ന് സീ-സോകള്‍ സ്ഥാപിച്ചത്.
അതിര്‍ത്തികള്‍ മതിലിനാല്‍ വിഭജിക്കപ്പെട്ടിരിക്കുകയാണെങ്കിലും ഇരു രാജ്യങ്ങളിലെയും കുട്ടികള്‍ക്ക് ഒരുമിച്ച് കളിക്കാന്‍ ഈ സീ-സോകള്‍ വഴിയൊരുക്കും. മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിലാണ് ട്രംപ് മതില്‍ സ്ഥാപിച്ചതെങ്കിലും മൂന്നാം ലോകരാജ്യങ്ങളോടുള്ള ട്രംപിന്റെ മനോഭാവത്തിന്റെ പ്രകടനമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സ്ഥാപിച്ച മതില്‍ എന്നത് വ്യക്തമായിരുന്നു. ഇതിനെയാണ് മതിലില്‍ സ്ഥാപിച്ച ടീറ്റര്‍-ടോട്ടര്‍ എന്ന സീസോയിലൂടെ അധ്യാപകര്‍ വെല്ലുവിളിച്ചിരിക്കുന്നത്.
Artists and architects put seesaws through the US-Mexico border giving children on both sides the chance to play with each other. A way to remind people of their connection and how each side influences the other.
Posted by Redfish on Tuesday, July 30, 2019