ഖത്തറിന്റെ വിസാ സേവനങ്ങള്‍ ഇനി ഇന്ത്യയിലും ലഭ്യമാകും; സേവനകേന്ദ്രം കൊച്ചിയിലും
ഖത്തറിന്റെ വിസാ സേവനങ്ങള്‍ ഇന്ത്യയിലും ലഭ്യമാകുന്നു. നവംബര്‍ അവസാനത്തോടെ വിസാ സേവന കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ജോലികള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് വിസാ നടപടിക്രമങ്ങള്‍ ഇന്ത്യയില്‍ നിന്നു തന്നെ പൂര്‍ത്തീകരിക്കാന്‍ ഇനി മുതല്‍ സാധിക്കും.
Oct 2, 2018, 11:26 IST
| 
ദോഹ: ഖത്തറിന്റെ വിസാ സേവനങ്ങള്‍ ഇന്ത്യയിലും ലഭ്യമാകുന്നു. നവംബര്‍ അവസാനത്തോടെ വിസാ സേവന കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. ജോലികള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് വിസാ നടപടിക്രമങ്ങള്‍ ഇന്ത്യയില്‍ നിന്നു തന്നെ പൂര്‍ത്തീകരിക്കാന്‍ ഇനി മുതല്‍ സാധിക്കും.
ഏഴിടങ്ങളിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. കേരളത്തില്‍ കൊച്ചിയായിരിക്കും കേന്ദ്രം. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസാ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഖത്തര്‍ തീരുമാനിച്ചത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് പദ്ധതിയിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്.
ഖത്തറില്‍ തൊഴില്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്ക്കല് തുടങ്ങിയവ ഈ സേവനകേന്ദ്രങ്ങള്‍ വഴി നടത്താനാണ് നീക്കം.