നാലാം നിലയില്‍ നിന്ന് താഴെക്ക് വീഴാനിരുന്ന കുട്ടിയെ രക്ഷിക്കാന്‍ സ്‌പൈഡര്‍മാനെത്തി!; വീഡിയോ കാണാം

പാരിസ്: കെട്ടിടത്തിന്റെ നാലാം നിലയില് നിന്ന് താഴേക്ക് വീഴാന് നിന്ന കുട്ടിയെ അമാനുഷികനെപ്പോലെ രക്ഷിച്ചിരിക്കുകയാണ് മാലി സ്വദേശി മമൗദു ഗസാമ എന്ന യുവാവ്. കുട്ടി തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയില്പ്പെട്ടയുടന് കെട്ടിടത്തിന്റെ മുകളിലേക്ക് അതിവേഗം പാഞ്ഞുകയറിയ മമൗദി കുട്ടിയെ ഒരു പോറലു പോലും ഏല്ക്കാതെ രക്ഷിച്ചു. ഫ്രാന്സിലാണ് സംഭവം. അപകടം നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തായി ജോലിക്കെത്തിയതായിരുന്നു മമൗദി. ബാല്ക്കണില് ഇരുകൈകളും കൊണ്ടുപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു കുട്ടിയെ മറ്റൊരാള് രക്ഷിക്കാന് ശ്രമിച്ചെങ്കിലും കുട്ടിയെ ഇയാള്ക്ക് എടുത്തുയര്ത്താന് സാധിച്ചിരുന്നില്ല. അതിവേഗം നാലാം നിലയിലേക്ക് വലിഞ്ഞു
 | 

നാലാം നിലയില്‍ നിന്ന് താഴെക്ക് വീഴാനിരുന്ന കുട്ടിയെ രക്ഷിക്കാന്‍ സ്‌പൈഡര്‍മാനെത്തി!; വീഡിയോ കാണാം

പാരിസ്: കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീഴാന്‍ നിന്ന കുട്ടിയെ അമാനുഷികനെപ്പോലെ രക്ഷിച്ചിരിക്കുകയാണ് മാലി സ്വദേശി മമൗദു ഗസാമ എന്ന യുവാവ്. കുട്ടി തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ കെട്ടിടത്തിന്റെ മുകളിലേക്ക് അതിവേഗം പാഞ്ഞുകയറിയ മമൗദി കുട്ടിയെ ഒരു പോറലു പോലും ഏല്‍ക്കാതെ രക്ഷിച്ചു. ഫ്രാന്‍സിലാണ് സംഭവം.

അപകടം നടന്ന കെട്ടിടത്തിന്റെ തൊട്ടടുത്തായി ജോലിക്കെത്തിയതായിരുന്നു മമൗദി. ബാല്‍ക്കണില്‍ ഇരുകൈകളും കൊണ്ടുപിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു കുട്ടിയെ മറ്റൊരാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ ഇയാള്‍ക്ക് എടുത്തുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. അതിവേഗം നാലാം നിലയിലേക്ക് വലിഞ്ഞു കയറിയ മമൗദി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

സൂപ്പര്‍ ഹീറോയെ കാണാന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറലായതോടെ റിയല്‍ ലൈഫ് സ്‌പൈഡര്‍മാന്‍ എന്ന വിശേഷണവും ഇയാളെ തേടിയെത്തിയിട്ടുണ്ട്. ഫ്രാന്‍സിലെത്തിയെങ്കിലും സ്ഥിരമായി ഒരു ജോലിയാണ് മമൗദിയുടെ ഇപ്പോഴത്തെ ആവശ്യം.

വീഡിയോ കാണാം.