പ്രകാശവര്‍ഷങ്ങള്‍ അകലെ നിന്ന് തുടര്‍ച്ചയായി റേഡിയോ സിഗ്നലുകള്‍; അന്യഗ്രഹ ജീവികളോയെന്ന് അമ്പരന്ന് ശാസ്ത്രലോകം

കോടിക്കണക്കിന് പ്രകാശവര്ഷം അകലെയുള്ള ഗ്യാലക്സിയില് നിന്ന് ഭൂമിയിലേക്ക് തുടര്ച്ചയായി റേഡിയോ സിഗ്നലുകള്. ബ്രിട്ടീഷ് കൊളംബിയയില് പ്രവര്ത്തിക്കുന്ന കനേഡിയന് ഹൈഡ്രജന് ഇന്റന്സിറ്റി മാപ്പിംഗ് എക്സ്പിരിമെന്റിലെ ശാസ്ത്രജ്ഞന്മാരാണ് ബഹിരാകാശത്തിന്റെ അകലങ്ങളില് നിന്ന് ഭൂമിയിലേക്ക് എത്തിയ റേഡിയോ സിഗ്നലുകള് തിരിച്ചറിഞ്ഞത്. ആവര്ത്തിച്ചു വരുന്ന സിഗ്നലുകള് ഇത് രണ്ടാമത്തെ തവണയാണ് തിരിച്ചറിയുന്നത്. രണ്ടാം തവണയും സിഗ്നലുകള് ലഭിച്ചത് ദുരൂഹത വര്ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അവയുടെ സ്രോതസ് കണ്ടെത്താനുള്ള സാധ്യതയും കൂട്ടുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
 | 
പ്രകാശവര്‍ഷങ്ങള്‍ അകലെ നിന്ന് തുടര്‍ച്ചയായി റേഡിയോ സിഗ്നലുകള്‍; അന്യഗ്രഹ ജീവികളോയെന്ന് അമ്പരന്ന് ശാസ്ത്രലോകം

കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗ്യാലക്‌സിയില്‍ നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ സിഗ്നലുകള്‍. ബ്രിട്ടീഷ് കൊളംബിയയില്‍ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്‌സ്പിരിമെന്റിലെ ശാസ്ത്രജ്ഞന്‍മാരാണ് ബഹിരാകാശത്തിന്റെ അകലങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് എത്തിയ റേഡിയോ സിഗ്നലുകള്‍ തിരിച്ചറിഞ്ഞത്. ആവര്‍ത്തിച്ചു വരുന്ന സിഗ്നലുകള്‍ ഇത് രണ്ടാമത്തെ തവണയാണ് തിരിച്ചറിയുന്നത്. രണ്ടാം തവണയും സിഗ്നലുകള്‍ ലഭിച്ചത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അവയുടെ സ്രോതസ് കണ്ടെത്താനുള്ള സാധ്യതയും കൂട്ടുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഫാസ്റ്റ് റേഡിയോ ബേഴ്‌സ്റ്റുകള്‍ എന്ന് അറിയപ്പെടുന്ന ഇത്തരം റേഡിയോ തരംഗങ്ങള്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നതിന്റെയോ അന്യഗ്രഹ ജീവികള്‍ പുറപ്പെടുവിക്കുന്നതോ ആകാമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടുള്ള സിഗ്നലുകളുടെയൊന്നും സ്രോതസ് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇവ 1.5 ബില്യന്‍ പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഏതോ ഗ്യാലക്‌സിയില്‍ നിന്നാണെന്ന് ഗവേഷകര്‍ കരുതുന്നു. മില്ലിസെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഇവയ്ക്ക് അപാരമായ ഊര്‍ജ്ജനിലയാണെന്നും വ്യക്തമായിട്ടുണ്ട്.

പുതിയതായി കണ്ടെത്തിയ സിഗ്നലുകളില്‍ ചിലത് ആറു തവണയെങ്കിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഇവ ഒരേ സ്രോതസ്സില്‍ നിന്നാണ് പുറപ്പെട്ടിട്ടുള്ളതെന്നും സ്ഥിരീകരിച്ചു. 60ലേറെ സിഗ്നലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ആവര്‍ത്തിച്ചു വരുന്ന സിഗ്നലുകള്‍ ഇവ മാത്രമാണ്. രണ്ട് സിഗ്നലുകള്‍ ആവര്‍ത്തിച്ചതിനാല്‍ അത്തരം സിഗ്നലുകള്‍ ഇനിയും ഉണ്ടാകുമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.

മൂന്നാഴ്ചക്കിടെ 13 ബേഴ്സ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇത് ഏതെങ്കിലും അന്യഗ്രഹ സമൂഹങ്ങള്‍ പുറപ്പെടുവിക്കുന്നതാണോ എന്ന സംശയം ശാസ്ത്രലോകത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പല ആവൃത്തികളിലുള്ള തരംഗങ്ങളാണ് എത്തുന്നത്. അവയില്‍ ഏറ്റവും കുറഞ്ഞത് 400 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ളവയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.