റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

മ്യാന്മാറിലെ റാഖിനില് പട്ടാളവും പോലീസും ചേര്ന്ന് പത്ത് റോഹിംഗ്യന് വംശജരെ വധിച്ച സംഭവം റിപ്പോര്ട്ട് ചെയ്ത റോയിട്ടേഴ്സിന്റെ രണ്ട് ജേണലിസ്റ്റുകള്ക്ക് മ്യാന്മറില് 7 വര്ഷം തടവ്. ഒഫിഷ്യല് സീക്രട്ട് നിയമം ലംഘിച്ചതായി ആരോപിച്ചാണ് യാങ്കൂണ് കോടതി ഇവരെ ഏഴ് വര്ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
 | 

റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് പത്രപ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

യങ്കൂണ്‍: മ്യാന്‍മാറിലെ റാഖിനില്‍ പട്ടാളവും പോലീസും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ വംശജരെ വധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സിന്റെ രണ്ട് ജേണലിസ്റ്റുകള്‍ക്ക് മ്യാന്‍മറില്‍ 7 വര്‍ഷം തടവ്. ഒഫിഷ്യല്‍ സീക്രട്ട് നിയമം ലംഘിച്ചതായി ആരോപിച്ചാണ് യാങ്കൂണ്‍ കോടതി ഇവരെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

മ്യാന്‍മര്‍ പട്ടാളവും പോലീസും ചേര്‍ന്ന് നടത്തുന്ന റോഹിംഗ്യന്‍ കൂട്ടക്കൊലകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 2017 ഡിംസബറിലാണ് വാ ലോണ്‍ (32), ക്യോ സോവോ (28) എന്നിവര്‍ അറസ്റ്റിലാകുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപിച്ചായിരുന്നു അറസ്റ്റ്. ഇരുവരും കുറ്റക്കാരാണെന്ന് പിന്നീട് കോടതി കണ്ടെത്തുകയായിരുന്നു.

തനിക്ക് ഭയമില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നതായും വിധി വന്ന ശേഷം വാ ലോണ്‍ പ്രതികരിച്ചു. ഇരുവരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പക്ഷേ ജേണലിസ്റ്റുകളെ വിട്ടയക്കില്ലെന്ന നിലപാടില്‍ നിന്നും മാറാന്‍ മ്യാന്‍മര്‍ ഭരണകൂടം തയ്യാറായില്ല.